ആ​ല​പ്പു​ഴ: ഇ​ന്ന​ത്തെ സി​നി​മ​ക​ൾ ഒ​ന്നും ന​മ്മു​ടെ സം​സ്കാ​ര​ത്തെ സ​മ്പ​ന്ന​മാ​ക്കു​ന്നി​ല്ലെ​ന്ന് മു​ൻ മ​ന്ത്രി​യു​മാ​യും സി​പി​എം നേ​താ​വു​മാ​യ ജി ​സു​ധാ​ക​ര​ൻ. സി​നി​മാ താ​ര​ങ്ങ​ളു​ടേ​ത് ഓ​വ​ർ നാ​ട്യ​മാ​ണ്. അ​വ​രെ ചു​റ്റി​പ്പ​റ്റി​യു​ള്ള ആ​രാ​ധ​ക​വൃ​ന്ദ​വും മൂ​ല്യ​ര​ഹി​ത​മാ​യാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും സു​ധാ​ക​ര​ൻ വിമർശിച്ചു.

എ​ല്ലാ സി​നി​മ​യും തു​ട​ങ്ങു​ന്ന​ത് വെ​ള്ള​മ​ടി​യോ​ടെ​യാ​ണ്. വെ​ള്ള​മ​ടി​ച്ചു തു​ട​ങ്ങു​ന്ന സീ​നി​നൊ​ക്കെ എ​ങ്ങ​നെ​യാ​ണ് അം​ഗീ​കാ​രം ന​ൽ​കു​ന്ന​ത്. എ​ന്ത് സ​ന്ദേ​ശ​മാ​ണ് ഇ​തി​ലെ​ല്ലാം ഉ​ള്ള​ത്. മൂ​ല്യ​മു​ള്ള സി​നി​മ​ക​ൾ ഇ​റ​ങ്ങു​ന്നി​ല്ലെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

അ​ഭി​പ്രാ​യം പ​റ​യു​ന്ന​വ​രെ ഭ​യ​പ്പെ​ടു​ന്ന ഒ​രു സ​മൂ​ഹം വ​ള​ർ​ന്നു വ​രി​ക​യാ​ണ്. കൂ​ട്ടാ​യി ഒ​രു തെ​റ്റ് പ​റ​ഞ്ഞാ​ലും തെ​റ്റാ​ണെ​ന്ന് പ​റ​യാ​ൻ പാ​ടി​ല്ല. ആ ​തെ​റ്റു ത​ന്നെ ശ​രി​യാ​യി പോ​യ്ക്കൊ​ണ്ടി​രി​ക്കും. അ​തി​നി​ശി​ത​മാ​യ സാ​മൂ​ഹിക വി​മ​ർ​ശ​ന​ത്തി​ലൂ​ടെ​യ​ല്ലാ​തെ കേ​ര​ളം ന​ന്നാ​കാ​ൻ പോ​കു​ന്നി​ല്ലെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.