തി​രു​വ​ന​ന്ത​പു​രം: ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ പ്ര​സം​ഗം ന​ട​ത്തി​യെ​ന്ന കേ​സി​ൽ മ​ന്ത്രി സ​ജി ചെ​റി​യാ​നെ​തി​രാ​യ അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി. ഇ​തു​സം​ബ​ന്ധി​ച്ച് ഡി​ജി​പി ഉ​ത്ത​ര​വി​റ​ക്കി.

സ​ത്യ​സ​ന്ധ​നാ​യ ഒ​രു ഉ​ദ്യോ​ഗ​സ്ഥ​നെ അ​ന്വേ​ഷ​ണ​ത്തി​ന് ചു​മ​ത​ല​പ്പെ​ടു​ത്ത​ണ​മെ​ന്ന് ക്രൈം ​ബ്രാ​ഞ്ച് മേ​ധാ​വി​ക്ക് ന​ൽ​കി​യ ഉ​ത്ത​ര​വി​ൽ ഡി​ജി​പി ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​ഉ​ദ്യോ​ഗ​സ്ഥ​ൻ ആ​രാ​ക​ണ​മെ​ന്ന് ക്രൈം ​ബ്രാ​ഞ്ച് മേ​ധാ​വി​ക്ക് തീ​രു​മാ​നി​ക്കാം.

കേ​സി​ൽ തു​ട​ര​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ക്രൈം​ബ്രാ​ഞ്ച് ആ​യി​രി​ക്ക​ണം കേ​സ് അ​ന്വേ​ഷി​ക്കേ​ണ്ട​തെ​ന്നും വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും ജ​സ്റ്റീ​സ് ബെ​ച്ചു കു​ര്യ​ൻ ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

2022 ജൂ​ലൈ മൂ​ന്നി​ന് പ​ത്ത​നം​തി​ട്ട​യി​ലെ മ​ല്ല​പ്പ​ള്ളി​യി​ൽ സി​പി​എം ഏ​രി​യാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ലാ​യി​രു​ന്നു സ​ജി ചെ​റി​യാ​ന്‍റെ വി​വാ​ദ പ്ര​സം​ഗം.

കു​റ​ച്ചു ന​ല്ല കാ​ര്യ​ങ്ങ​ള്‍ എ​ന്ന പേ​രി​ല്‍ ജ​നാ​ധി​പ​ത്യം, മ​തേ​ത​ര​ത്വം, കു​ന്തം, കു​ട​ച്ച​ക്രം എ​ന്നെ​ല്ലാം എ​ഴു​തി​വ​ച്ചു എ​ന്ന​ല്ലാ​തെ സാ​ധാ​ര​ണ​ക്കാ​രെ ചൂ​ഷ​ണം ചെ​യ്യു​ക​യാ​ണ് ഭ​ര​ണ​ഘ​ട​ന​യു​ടെ ഉ​ദ്ദേ​ശ്യം എ​ന്നാ​യി​രു​ന്നു സ​ജി ചെ​റി​യാ​ന്‍റെ വി​വാ​ദ പ്ര​സം​ഗ​ത്തി​ലെ ഭാ​ഗം.