കൊ​ച്ചി: പ​റ​വൂ​രി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ക​രി​ങ്കൊ​ടി വീ​ശി പ്ര​തി​ഷേ​ധി​ച്ച കേ​സ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി.

ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം അ​പ​കീ​ര്‍​ത്തി​ക​ര​മോ അ​പ​മാ​നി​ക്ക​ലോ അ​ല്ല. ഏ​ത് നി​റ​ത്തി​ലു​ള്ള കൊ​ടി ഉ​പ​യോ​ഗി​ച്ചു​ള്ള പ്ര​തി​ഷേ​ധ​വും നി​യ​മ വി​രു​ദ്ധ​മ​ല്ലെ​ന്നും ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ജോ​ലി ത​ട​സ​പ്പെ​ടു​ത്തി​യെ​ന്ന കു​റ്റ​വും റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്. പ്ര​തി​ഷേ​ധ​ത്തി​നി​ടെ ചെ​റി​യ ബ​ല​പ്ര​യോ​ഗം സ്വാ​ഭാ​വി​ക​മെ​ന്നും ചെ​റി​യ കാ​ര്യ​ങ്ങ​ളി​ലെ നി​യ​മ ന​ട​പ​ടി​ക​ള്‍ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും സിം​ഗി​ള്‍ ബെ​ഞ്ച് ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.

എ​ല്ലാ കാ​ര്യ​ത്തി​നും കേ​സെ​ടു​ത്താ​ല്‍ കേ​സെ​ടു​ക്കാ​നേ സ​മ​യം കാ​ണൂ​വെ​ന്നും കോ​ട​തി വി​മ​ർ​ശി​ച്ചു. 2017ൽ ​പ​റ​വൂ​രി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം കോ​ൺ​ഗ്ര​സ് സം​ഘ​ടി​പ്പി​ച്ച​ത്.

മു​ഖ്യ​മ​ന്ത്രി​യെ ക​രി​ങ്കൊ​ടി കാ​ണി​ച്ച​ത് അ​പ​കീ​ർ​ത്തി​ക​ര​വും അ​പ​മാ​നി​ക്ക​ലും ആ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ​റ​വൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. കേ​സെ​ടു​ത്ത ന​ട​പ​ടി​ക്കെ​തി​രെ പ്ര​തി​ക​ൾ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.