ന്യൂ​ഡ​ൽ​ഹി: സൗ​രോ​ർ​ജ ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ട്ടി​പ്പി​നും കൈ​ക്കൂ​ലി​ക്കും യു​എ​സി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​തി​ന് പി​ന്നാ​ലെ അ​ദാ​നി ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ഗൗ​തം അ​ദാ​നി​ക്കെ​തി​രേ ജെ​പി​സി (സം​യു​ക്ത പാ​ർ​ല​മെ​ന്‍റ​റി സ​മി​തി) അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ്.

അ​ദാ​നി​ക്കെ​തി​രെ കോ​ൺ​ഗ്ര​സ് ഉ​ന്ന​യി​ക്കു​ന്ന ആ​രോ​പ​ണ​ങ്ങ​ൾ ശ​രി​വെ​ക്കു​ന്ന​താ​ണ് കേ​സ് എ​ന്നും അ​ദാ​നി ഗ്രൂ​പ്പി​ന്‍റെ പ​ണ​മി​ട​പാ​ടു​ക​ൾ ജെ​പി​സി അ​ന്വേ​ഷി​ക്ക​ണ​മെ​ന്നു​മാ​ണ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ്റാം ര​മേ​ശ് എ​ക്സി​ൽ കു​റി​ച്ച​ത്. അ​ദാ​നി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ്രി​യ​പ്പെ​ട്ട വ്യ​വ​സാ​യി ആ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

"യു​എ​സി​ലെ സെ​ക്യൂ​രി​റ്റി​സ് ആ​ൻ​ഡ് എ​ക്സ്ചേ​ഞ്ച് ക​മ്മി​ഷ​ൻ ഗൗ​തം അ​ദാ​നി​ക്കും കൂ​ട്ട​ർ​ക്കു​മെ​തി​രെ ചു​മ​ത്തി​യ കു​റ്റം വി​വി​ധ 'മൊ​ദാ​നി' അ​ഴി​മ​തി​ക​ളെ​ക്കു​റി​ച്ച് സം​യു​ക്ത പാ​ർ​ല​മെ​ന്‍റ​റി സ​മി​തി അ​ന്വേ​ഷ​ണ​ത്തി​നാ​യി 2023 ജ​നു​വ​രി മു​ത​ൽ കോ​ൺ​ഗ്ര​സ് ഉ​ന്ന​യി​ക്കു​ന്ന ആ​വ​ശ്യ​ത്തെ ശ​രി​വ​യ്ക്കു​ന്നു. കോ​ൺ​ഗ്ര​സി​ന്‍റെ 'ഹം ​അ​ദാ​നി കെ ​ഹേ' (എ​ച്ച്എ​എ​ച്ച്കെ) പ​ര​മ്പ​ര​യി​ൽ ഈ ​അ​ഴി​മ​തി​ക​ളു​ടെ വി​വി​ധ മാ​ന​ങ്ങ​ളും പ്ര​ധാ​ന​മ​ന്ത്രി​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്രി​യ​പ്പെ​ട്ട വ്യ​വ​സാ​യി​യും ത​മ്മി​ലു​ള്ള അ​വി​ഹി​ത ബ​ന്ധ​ത്തെ കു​റി​ച്ചും 100 ചോ​ദ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചി​രു​ന്നു. ഈ ​ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ത്ത​രം ല​ഭി​ച്ചി​ട്ടി​ല്ല.’– ജ​യ്റാം ര​മേ​ശ് എ​ക്സി​ൽ കു​റി​ച്ചു.

ന്യൂ​യോ​ർ​ക്കി​ലെ യു​എ​സ് അ​റ്റോ​ർ​ണി ഓ​ഫീ​സാ​ണ് അ​ദാ​നി​ക്കെ​തി​രാ​യി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൈ​ക്കൂ​ലി ന​ൽ​കി ശ​ത​കോ​ടി​ക​ളു​ടെ സൗ​രോ​ർ​ജ ക​രാ​ർ നേ​ടി​യെ​ന്നാ​ണ് കേ​സ്. ഇ​ന്ത്യ​യി​ൽ സൗ​രോ​ർ​ജ കോ​ൺ​ട്രാ​ക്റ്റു​ക​ൾ ല​ഭി​ക്കു​ന്ന​തി​നാ​യാ​ണ് അ​ദാ​നി ഇ​ന്ത്യ​ൻ അ​ധി​കൃ​ത​ർ​ക്ക് കൈ​ക്കൂ​ലി ന​ൽ​കി​യ​ത്.

250 മി​ല്യ​ൺ ഡോ​ള​റി​ൽ അ​ധി​കം കൈ​ക്കൂ​ലി​യാ​യി ന​ൽ​കി​യ​താ​യാ​ണ് വി​വ​രം. ഈ ​വി​വ​രം മ​റ​ച്ചു​വ​ച്ച് അ​മേ​രി​ക്ക​യി​ൽ വ​ൻ നി​ക്ഷേ​പ ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യും കേ​സു​ണ്ട്.

നി​ക്ഷേ​പ​ക​രി​ൽ​നി​ന്ന് 175 മി​ല്ല്യ​ൺ ഡോ​ള​ർ സ​മാ​ഹ​രി​ച്ച​താ​യി കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു. ഗൗ​തം അ​ദാ​നി​യും ബ​ന്ധു സാ​ഗ​ർ അ​ദാ​നി​യും ഉ​ൾ​പ്പെ​ടെ ഏ​ഴ് പേ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ൾ.