വ്യാ​ഴാ​ഴ്ച മു​ത​ൽ മ​ല​യാ​ള സി​നി​മ​ക​ൾ റി​ലീ​സ് ചെ​യ്യി​ല്ല;​ ക​ടു​ത്ത നി​ല​പാ​ടു​മാ​യി ഫി​യോ​ക്
വ്യാ​ഴാ​ഴ്ച മു​ത​ൽ മ​ല​യാ​ള സി​നി​മ​ക​ൾ റി​ലീ​സ് ചെ​യ്യി​ല്ല;​ ക​ടു​ത്ത നി​ല​പാ​ടു​മാ​യി ഫി​യോ​ക്
Saturday, February 17, 2024 11:07 AM IST
കൊ​ച്ചി: ഫെ​ബ്രു​വ​രി 22 മു​ത​ല്‍ കേ​ര​ള​ത്തി​ലെ തി​യ​റ്റ​റു​ക​ളി​ല്‍ മ​ല​യാ​ള സി​നി​മ​ക​ള്‍ റി​ലീ​സ് ചെ​യ്യി​ല്ലെ​ന്ന് തി​യ​റ്റ​ര്‍ ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫി​യോ​ക്. നി​ർ​മാ​താ​ക്ക​ളു​ടെ ഏ​കാ​ധി​പ​ത്യ നി​ല​പാ​ടു​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് തീ​രു​മാ​ന​മെ​ന്ന് ഫി​യോ​ക് പ്ര​സി​ഡ​ന്‍റ് കെ. വി​ജ​യ​കു​മാ​ർ പ​റ​ഞ്ഞു.

തി​യ​റ്റ​റി​ൽ റി​ലീ​സ് ചെ​യ്ത ചി​ത്ര​ങ്ങ​ൾ ധാ​ര​ണ ലം​ഘി​ച്ച് നി​ർ​മാ​താ​ക്ക​ൾ ഒ​ടി​ടി​ക്കു ന​ൽ​കു​ന്നു​വെ​ന്നും 42 ദി​വ​സ​ത്തി​നു ശേ​ഷ​മേ ഒ​ടി​ടി​യി​ല്‍ ന​ൽ​കൂ എ​ന്ന സ​ത്യ​വാം​ഗ്മൂ​ലം ലം​ഘി​ച്ചു എ​ന്നു​മാ​ണ് തി​യ​റ്റ​ര്‍ ഉ​ട​മ​ക​ൾ ഉ​ന്ന​യി​ക്കു​ന്ന പ്ര​ധാ​ന പ​രാ​തി​ക​ൾ.

ബു​ധ​നാ​ഴ്ച​യ്ക്ക​കം വി​ഷ​യ​ത്തി​ല്‍ പ​രി​ഹാ​ര​മാ​യി​ല്ലെ​ങ്കി​ൽ മ​ല​യാ​ള ചി​ത്ര​ങ്ങ​ൾ വ്യാ​ഴാ​ഴ്ച മു​ത​ൽ റി​ലീ​സ് ചെ​യ്യി​ല്ലെ​ന്നാ​ണ് ഫി​യോ​ക്കി​ന്‍റെ തീ​രു​മാ​നം. അ​തേ​സ​മ​യം വി​ഷ​യ​ത്തി​ൽ പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്ന് നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന അ​റി​യി​ച്ചു.


സി​നി​മ തി​യ​റ്റ​റു​ക​ളി​ൽ പ്രൊ​ജ​ക്ട​ര്‍ വ​യ്ക്കാ​നു​ള്ള അ​വ​കാ​ശം ഉ​ട​മ​യി​ൽ നി​ല​നി​ർ​ത്തു​ക, ക​രാ​ർ ലം​ഘി​ച്ച് നി​ശ്ചി​ത ദി​വ​സ​ത്തി​ന് മു​മ്പേ ഒ​ടി​ടി പ്ലാ​റ്റ്ഫോ​മു​ക​ൾ​ക്ക് സി​നി​മ​ക​ൾ ന​ൽ​കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഫി​യോ​ക് നി​ർ​മാ​താ​ക്ക​ൾ​ക്ക് മു​ന്നി​ൽ വ​ച്ചി​രു​ന്നു.

എ​ന്നാ​ൽ ഇ​തി​നോ​ട് നി​ർ​മാ​താ​ക്ക​ൾ ഇ​തു​വ​രെ അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് തീ​രു​മാ​ന​മെ​ന്നും ഫി​യോ​ക് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

സൗ​ബി​ന്‍ ഷാ​ഹി​ര്‍, ശ്രീ​നാ​ഥ് ഭാ​സി എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ചി​ദം​ബ​രം സം​വി​ധാ​നം ചെ​യ്യു​ന്ന മ​ഞ്ഞു​മ്മ​ൽ ബോ​യ്സ് ആ​ണ് ഫെ​ബ്രു​വ​രി 22-ന് ​റി​ലീ​സി​നൊ​രു​ങ്ങു​ന്ന ചി​ത്രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<