ഹേ​ഗ്: യു​ദ്ധ​ക്കു​റ്റം ചു​മ​ത്തി ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ​ക്ക് അ​ന്താ​രാ​ഷ്ട്ര ക്രി​മി​ന​ൽ കോ​ട​തി അ​റ​സ്റ്റ് വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ചു. ഒ​രു വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി ഗാ​സ​യി​ല്‍ തു​ട​രു​ന്ന മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ യു​ദ്ധ​ക്കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യാ​ണ് കോ​ട​തി വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്.

ഗാ​സ​യി​ൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം നാ​ൽ​പ​തി​നാ​യി​ര​ത്തി​ലേ​റെ പേ​രെ കൂ​ട്ട​ക്കൊ​ല ന​ട​ത്തി​യ​തി​നും ആ​ശു​പ​ത്രി​ക​ള​ട​ക്കം ത​ക​ർ​ത്തു തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണ് നെ​ത​ന്യാ​ഹു​വി​നും മു​ൻ പ്ര​തി​രോ​ധ മ​ന്ത്രി യൊ​ആ​വ് ഗാ​ല​ൻ​റി​നും എ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. ഐ​സി​സി പ്രീ-​ട്ര​യ​ൽ ചേം​ബ​ർ ഒ​ന്നി​ലെ മൂ​ന്ന് ജ​ഡ്ജി​മാ​ർ ഏ​ക​ക​ണ്ഠ​മാ​യാ​ണ് ഇ​വ​ർ​ക്കെ​തി​രെ വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ച​ത്.

ഹ​മാ​സ് നേ​താ​വ് മു​ഹ​മ്മ​ദ് ദ​യീ​ഫി​ന് എ​തി​രെ​യും കോ​ട​തി​യു​ടെ വാ​റ​ന്‍റു​ണ്ട്. മൂ​ന്നു​പേ​ർ​ക്കും ക്രി​മി​ന​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ടെ​ന്നും അ​തു വ്യ​ക്ത​മാ​ക്കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളു​ണ്ടെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. എ​ന്നാ​ൽ ഇ​സ്രാ​യേ​ലും ഹ​മാ​സും ആ​രോ​പ​ണ​ങ്ങ​ൾ നി​ഷേ​ധി​ച്ചു.

ഇ​സ്ര​യോ​ല്‍, ഗാ​സ, വെ​സ്റ്റ് ബാ​ങ്ക് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ന​ട​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര കു​റ്റ​കൃ​ത്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ല​ഭി​ച്ച തെ​ളി​വു​ക​ള്‍ ആ​ശ​ങ്ക ഉ​ണ​ർ​ത്തു​ന്ന​താ​ണെ​ന്ന് കോ​ട​തി നേ​ര​ത്തെ നി​രീ​ക്ഷി​ച്ചി​രു​ന്നു.