മലയോര മേഖലയിൽ രാത്രിയാത്രാ നിരോധനം
Monday, May 20, 2024 7:20 PM IST
കോട്ടയം: കനത്ത മഴ തുടരുന്നതിനാൽ കോട്ടയം ജില്ലയിലെ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു. ഇന്നും നാളെയും റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് രാത്രി യാത്രാ നിരോധനം ഏർപ്പെടുത്തിയത്.
ജില്ലയിലെ മലയോര മേഖലയിലേക്കും ഈരാറ്റുപേട്ട - വാഗമൺ റോഡിലൂടെയും ഇന്നും നാളെയും രാത്രിയാത്ര നിരോധിച്ച് ജില്ലാ കളക്ടർ വി.വിഗ്നേശ്വരി ഉത്തരവിട്ടു.
ഈ മേഖലയിലൂടെ രാത്രികാലങ്ങളിൽ അടിയന്തരസാഹചര്യത്തിൽ സഞ്ചരിക്കുന്നവർ പോലീസ് സറ്റേഷനിൽ വിവരം അറിയിച്ച് മുൻകൂർ അനുമതി തേടണമെന്ന് ജില്ലാ കളക്ടറുടെ ഉത്തരവിൽ പറയുന്നു.