ന്യൂ​ഡ​ല്‍​ഹി: മ​ദ്യ​ന​യ അ​ഴി​മ​ത​ക്കേ​സി​ലെ അ​റ​സ്റ്റും റി​മാ​ന്‍​ഡും റ​ദ്ദാ​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍ ന​ല്‍​കി​യ അ​പ്പീ​ല്‍ സു​പ്രീം​കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. ജ​സ്റ്റീ​സു​മാ​രാ​യ സ​ഞ്ജീ​വ് ഖ​ന്ന, ദീ​പാ​ങ്ക​ര്‍ ദ​ത്ത എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ട്ട ബെ​ഞ്ച് ആ​ണ് ഹ​ര്‍​ജി​യി​ല്‍ അ​ന്തി​മ വാ​ദം കേ​ള്‍​ക്കു​ന്ന​ത്.

എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് അ​റ​സ്റ്റ് നി​യ​മ വി​രു​ദ്ധ​മാ​ണെ​ന്നാ​ണ് കേ​ജ​രി​വാ​ളി​ന്‍റെ വാ​ദം. 2023ലെ ​പ​ങ്ക​ജ് ബ​ന്‍​സാ​ല്‍ കേ​സി​ലെ സു​പ്രീം​കോ​ട​തി വി​ധി​ക്ക് വി​രു​ദ്ധ​മാ​ണി​തെ​ന്നാ​ണ് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. എ​ന്നാ​ല്‍ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പാ​ലി​ച്ചാ​ണ് അ​റ​സ്റ്റ് എ​ന്നാ​ണ് ഇ​ഡി​ നി​ല​പാ​ട്.

മാ​ര്‍​ച്ച് 21നാ​ണ് ഡ​ല്‍​ഹി മ​ദ്യ​ന​യ അ​ഴി​മ​തിക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ജ​രിവാ​ളി​നെ ഇ​ഡി അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​സി​ല്‍ നേ​ര​ത്തെ കേ​ജ​രി​വാ​ളി​ന് സു​പ്രീം​കോ​ട​തി ഇ​ട​ക്കാ​ല ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. 50 ദി​വ​സ​ത്തെ ജ​യി​ല്‍ വാ​സ​ത്തി​ന് ശേ​ഷ​മാ​ണ് കേ​ജ​രി​വാ​ള്‍ പു​റ​ത്തി​റ​ങ്ങി​യ​ത്.

ജൂ​ണ്‍ ഒ​ന്നു​വ​രെ​യാ​ണ് ജാ​മ്യം. ര​ണ്ടി​ന് തി​രി​കെ കീ​ഴ​ട​ങ്ങ​ണ​മെ​ന്നും സു​പ്രീം​കോ​ട​തി നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. ലോ​ക​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്തു​വ​രു​ന്ന​തു​വ​രെ ജാ​മ്യം ന​ല്‍​ക​ണ​മെ​ന്നാ​യി​രു​ന്നു കേ​ജ​രി​വാ​ളി​നാ​യി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​ന്‍ മ​നു അ​ഭി​ഷേ​ക് സിം​ഗ്‌വി കോ​ട​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ല്‍ ജാ​മ്യം വോ​ട്ടെ​ടു​പ്പ് വ​രെ മ​തി​യാ​കു​മെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.