കൈപ്പത്തി ചിഹ്നം മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
Wednesday, May 8, 2024 8:29 PM IST
ന്യൂഡൽഹി: കോണ്‍ഗ്രസിന്റെ കൈപ്പത്തി ചിഹ്നം മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. സുപ്രീം കോടതി അഭിഭാഷകനും ബിജെപി നേതാവുമായ അശ്വിനി കുമാര്‍ ഉപാധ്യായയാണ് പരാതി ൻൽകിയത്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. മനുഷ്യ ശരീരത്തിന്റെ ഭാഗമായ ഏക തെരഞ്ഞെടുപ്പ് ചിഹ്നമാണ് കൈപ്പത്തി. ഇത് ഒരിക്കലും മാറ്റിവയ്ക്കാൻ കഴിയാത്തതാണെന്നും പരാതിയില്‍ പറയുന്നത്.
പോളിംഗ് ബൂത്തിന്റെ 100 മീറ്റര്‍ പരിധിയില്‍ യാതൊരു വിധി പ്രചാരണവും പാടില്ല. ഈ സാഹചര്യത്തിൽ ചിഹ്നം വോട്ടര്‍മാരെ വോട്ടെടുപ്പ് നടക്കുമ്പോള്‍ പോലും സ്വാധീനിക്കാൻ കഴിയുന്നതാണെന്നും പരാതിയില്‍ പറയുന്നു.