ക​ന​ത്ത മ​ഴ; തെ​ല​ങ്കാ​ന​യി​ൽ നാ​ലു​പേ​ർ മ​രി​ച്ചു
ക​ന​ത്ത മ​ഴ; തെ​ല​ങ്കാ​ന​യി​ൽ നാ​ലു​പേ​ർ മ​രി​ച്ചു
Wednesday, May 8, 2024 12:09 AM IST
ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ൽ ക​ന​ത്ത മ​ഴ​യെ​യും കാ​റ്റി​നെ​യും തു​ട​ർ​ന്ന് നാ​ലു​പേ​ർ മ​രി​ച്ചു. മേ​ദ​ക്കി​ൽ ര​ണ്ട് പേ​രും വാ​റ​ങ്ക​ലി​ലും ഹൈ​ദ​രാ​ബാ​ദി​ലും ഓ​രോ​രു​ത്ത​രു​മാ​ണ് മ​രി​ച്ച​ത്.

മേ​ദ​ക് ജി​ല്ല​യി​ൽ മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണ് ര​ണ്ട് നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു. കൗ​ഡി​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ലെ റാ​യു​ലാ​പൂ​ർ ഗ്രാ​മ​ത്തി​ന് സ​മീ​പ​മു​ള്ള കോ​ഴി ഫാ​മി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു ഇ​വ​ർ. സു​ബ്ര​ഹ്മ​ണ്യം (45), എ​ൻ.​നാ​ഗു (35) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

വാ​റ​ങ്ക​ൽ ജി​ല്ല​യി​ൽ മ​രം വീ​ണ് ഒ​രാ​ൾ മ​രി​ച്ചു. വാ​ർ​ധ​ന്ന​പേ​ട്ട് മ​ണ്ഡ​ല​ത്തി​ലെ ക​ത്രാ​ല​യ ഗ്രാ​മ​ത്തി​ന് സ​മീ​പം ദേ​ശീ​യ​പാ​ത​യി​ലാ​ണ് സം​ഭ​വം. ഹൈ​ദ​രാ​ബാ​ദി​ൽ ബ​ഹ​ദൂ​ർ​പു​ര മേ​ഖ​ല​യി​ൽ വൈ​ദ്യു​ത തൂ​ണി​ൽ തൊ​ട്ട​തി​നെ തു​ട​ർ​ന്ന് ഒ​രാ​ൾ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് മ​രി​ച്ചു.


ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ഹൈ​ദ​രാ​ബാ​ദി​ലും പ്രാ​ന്ത​പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ന​ത്ത മ​ഴ പെ​യ്ത​തോ​ടെ വാ​ഹ​ന​ഗ​താ​ഗ​തം താ​റു​മാ​റാ​യി. ഒ​രു മ​ണി​ക്കൂ​റോ​ളം നീ​ണ്ടു​നി​ന്ന മ​ഴ​യി​ൽ ചി​ല​യി​ട​ങ്ങ​ളി​ൽ റോ​ഡു​ക​ളി​ൽ വെ​ള്ളം ക​യ​റി. ശ​ക്ത​മാ​യ കാ​റ്റി​ൽ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണ​തി​നാ​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

കെ​ട്ടി​ക്കി​ട​ക്കു​ന്ന വെ​ള്ള​വും വീ​ണ മ​ര​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​നാ​യി ഗ്രേ​റ്റ​ർ ഹൈ​ദ​രാ​ബാ​ദ് മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​ൻ്റെ (ജി​എ​ച്ച്എം​സി) എ​മ​ർ​ജ​ൻ​സി ടീ​മു​ക​ൾ രം​ഗ​ത്തി​റ​ങ്ങി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<