എസ്. രാജേന്ദ്രനെ സന്ദർശിച്ച് ബിജെപി നേതാക്കൾ; വന്നവർ രാഷ്ട്രീയം സംസാരിക്കുമല്ലോ എന്ന് രാജേന്ദ്രൻ
Sunday, May 5, 2024 4:54 PM IST
ഇടുക്കി: ദേവികുളം മുന്‍ എംഎല്‍എ എസ്. രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍. മൂന്നാര്‍ ഇക്കാ നഗറിലെ രാജേന്ദ്രന്റെ വീട്ടിലാണ് നേതാക്കൾ എത്തിയത്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ജെ. പ്രമീള ദേവി, മധ്യ മേഖല പ്രസിഡന്റ് എന്‍. ഹരി എന്നിവരാണ് രാജേന്ദ്രനെ സന്ദർശിച്ചത്.
എന്നാൽ ബിജെപി നേതാക്കളുടെ സന്ദർശനത്തിൽ അസ്വഭാവികതയില്ലെന്നാണ് രാജേന്ദ്രന്റെ പ്രതികരണം. വന്നവർ രാഷ്ട്രീയം സംസാരിക്കുമല്ലോ. മൂന്നാറില്‍ മറ്റൊരു പരിപാടിക്കായി എത്തിയതാണ് ബിജെപി നേതാക്കള്‍. മുൻകൂട്ടി അറിയിച്ചത് പ്രകാരമാണ് നേതാക്കൾ വന്നു കണ്ടതെന്നും രാജേന്ദ്രൻ പറഞ്ഞു.
അതേസമയം രാജേന്ദ്രനെ സന്ദര്‍ശിച്ചത് പാര്‍ട്ടി പ്രവേശനം സംബന്ധിച്ച കാര്യത്തിനല്ലെന്ന് ബിജെപി നേതൃത്വം പ്രതികരിച്ചു. പാര്‍ട്ടി പ്രവേശനം സംബന്ധിച്ച കാര്യങ്ങള്‍ ദേശീയ-സംസ്ഥാന നേതൃത്വമാണ് തീരുമാനിക്കേണ്ടത്. മൂന്നാറില്‍ വീട് കയറി നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ടായിരുന്നു സന്ദര്‍ശനമെന്നും നേതാക്കൾ വ്യക്തമാക്കി.
പേരിന് പാര്‍ട്ടിയില്‍ ഉണ്ടെന്നതല്ലാതെ തന്നെ സംഘടനാ പ്രവര്‍ത്തനം നടത്താന്‍ സിപിഎം അനുവദിക്കുന്നില്ലെന്ന് നേരത്തെ എസ്. രാജേന്ദ്രന് പറഞ്ഞിരുന്നു. വിട്ടുവീഴ്ചയ്ക്ക് തയാറായതുകൊണ്ടാണ് പാര്‍ട്ടിയെ കുറ്റം പറയാതെ പാര്‍ട്ടിക്കൊപ്പം നില്‍ക്കുന്നത്. ചിലയാളുകളുടെ തടസം കാരണം മെമ്പര്‍ഷിപ്പ് എടുക്കുവാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.