മെല്ലെ ഉയർന്ന് സ്വർണവില; പവന് കൂടിയത് 80 രൂപ
Saturday, May 4, 2024 11:20 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിലെ ചാഞ്ചാട്ടം തുടരുന്നു. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് കൂടിയത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന് 52,680 രൂപയിലും ഗ്രാമിന് 6,585 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് അഞ്ചുരൂപ ഉയര്‍ന്ന് 5,490 രൂപയായി.
മാർച്ച് 29നാണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവില ഏപ്രിൽ മൂന്നു മുതലാണ് വീണ്ടും ഉയരാന്‍ തുടങ്ങിയത്.
ഏപ്രില്‍ 16 ന് 720 രൂപയുടെ വർധനവോടെ സംസ്ഥാനത്തെ സ്വർണവില ആദ്യമായി പവന് 54,000 കടന്നു. 19ന് 54,500 കടന്ന് സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡിട്ടു. ഏപ്രിൽ രണ്ടിന് രേഖപ്പെടുത്തിയ 50,680 രൂപയാണ് കഴിഞ്ഞ മാസത്തെ കുറഞ്ഞ സ്വർണവില. ഏപ്രിൽ 27ന് 53,480 രൂപയും 29നും 30നും 53,240 രൂപയിലുമാണ് സംസ്ഥാനത്ത് സ്വർണവ്യാപാരം നടന്നത്.
ഈമാസമാദ്യം പവന് 800 രൂപ കുറഞ്ഞ് 53,000 രൂപയിൽ താഴെയെത്തി. രണ്ടിന് ഒരു പവന് 560 രൂപ ഉയർന്ന് വീണ്ടും 53,000 രൂപയിലെത്തിയെങ്കിലും മൂന്നിന് 400 രൂപ കുറയുകയാണുണ്ടായത്. വീണ്ടും ചാഞ്ചാട്ടം തുടർന്നതോടെയാണ് ഇന്ന് 80 രൂപ ഉയർന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ 45,520 രൂപയായിരുന്നു സ്വർണവില. രണ്ടുമാസം കൊണ്ട് 9,000 രൂപയാണ് വർധിച്ചത്.
അന്താരാഷ്ട്രവിപണിയിലെ ചലനങ്ങളാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ സ്വർണവ്യാപാരം ചെറിയ ഇടിവിലാണ്. ട്രോയ് ഔൺസിന് 1.29 ഡോളർ (0.06%) താഴ്ന്ന് 2302.57 ഡോളർ എന്നതാണ് നിലവാരം. കഴിഞ്ഞ ഒരു മാസത്തിൽ ആഗോള സ്വർണവില 14.98 ഡോളർ (0.65%) വർധിച്ചു.
അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയില്‍ മാറ്റമില്ല. ഒരുഗ്രാം സാധാരണ വെള്ളിക്ക് 87 രൂപയാണ്.