കൊ​ച്ചി: ന​വ​ജാ​ത ശി​ശു​വി​നെ കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം റോ​ഡി​ൽ ഉ​പേ​ക്ഷി​ച്ച സം​ഭ​വ​ത്തി​ൽ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു. ശി​ശു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ പ​ന​മ്പ​ള്ളി ന​ഗ​റി​ലെ ഫ്ലാ​റ്റ് ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ കെ.​വി മ​നോ​ജ് കു​മാ​ര്‍ സ​ന്ദ​ർ​ശി​ച്ചു.

സം​ഭ​വ​ത്തി​ൽ കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റോ​ട് വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. വെ​ള്ളി​യാ​ഴ്ച്ച രാ​വി​ലെ​യാ​ണ് പ​ന​മ്പി​ള്ളി ന​ഗ​റി​ലെ വി​ദ്യാ​ന​ഗ​റി​ലു​ള്ള റോ​ഡി​ൽ ന​വ​ജാ​ത ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ട​ത്.

ത​ല​യോ​ട്ടി​ക്കേ​റ്റ പ​രി​ക്കാ​ണ് കു​ഞ്ഞി​നെ മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച​ത് എ​ന്നാ​ണ് പോ​സ്റ്റ്‌​മോ​ര്‍​ട്ടം ചെ​യ്ത ഡോ​ക്ട​ര്‍​മാ​ര്‍ പോ​ലീ​സി​ന് ന​ല്‍​കി​യ വി​വ​രം. പ്ര​സ​വ​ത്തി​നു​ശേ​ഷം കു​ഞ്ഞി​ന്‍റെ ശ​രീ​ര​മാ​സ​ക​ലം ബ​ല​പ്ര​യോ​ഗം ന​ട​ത്തി​യ​തി​ന്‍റെ ല​ക്ഷ​ണ​മു​ണ്ട്.

കു​ഞ്ഞി​ന്‍റെ കീ​ഴ്ത്താ​ടി​ക്ക് പൊ​ട്ട​ലേ​റ്റ​താ​യും പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​ല്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.