വീട് കുത്തിത്തുറന്ന് വൻ മോഷണം; സ്വർണമടക്കം ലക്ഷങ്ങളുടെ കവർച്ച
Saturday, March 30, 2024 11:38 PM IST
തിരുവനന്തപുരം: ബാലരാമപുരത്ത് വീട് കുത്തിത്തുറന്ന് വൻ മോഷണം. ബാലരാമപുരം ആര്‍സി സ്ട്രീറ്റില്‍ ബെന്നി സോവ്യയറുടെ വീട്ടില്‍ ഇന്നലെ രാത്രിയാണ് മോഷണം നടന്നത്. സ്വര്‍ണമാലയും ടിവി ഉള്‍പ്പെടെ നിരവധി വീട്ടുപകരണങ്ങളും നഷ്ടപ്പെട്ടു.
വീട്ടുടമ വിദേശത്താണ്. ഒരു മാസത്തിലേറെയായി വീട്ടിൽ ആൾ താമസമില്ലാതെ അടച്ചിട്ട നിലയിലാണ്. സമീപത്തുള്ള ബന്ധു എത്തിയപ്പോഴാണ് വീടിന്റെ മുൻ വാതിൽ കുത്തിത്തുറന്ന നിലയിലായിരുന്നു.
വീട്ടിലെ നാല് അലമാര പൂര്‍ണമായും കുത്തിത്തുറന്ന നിലയിലാണ്. പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ച് ബാലരാപുരം പോലീസ് അന്വേഷണം ആരംഭിച്ചു.