കോ­​ഴി­​ക്കോ­​ട്: ക്രി­​മി­​ന​ല്‍ പ­​രാ­​മ​ര്‍­​ശ­​ത്തി​ല്‍ ഗ­​വ​ര്‍­​ണ​ര്‍­ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന് മ­​റു­​പ­​ടി­​യി­​ല്ലെ­​ന്ന് ഉ­​ന്ന­​ത­​വി­​ദ്യാ­​ഭ്യാ­​സ­​മ​ന്ത്രി ആ­​ര്‍.​ബി​ന്ദു. ഗ­​വ​ര്‍­​ണ​ര്‍ എ​ല്ലാ­​വ­​രെ­​യും ക്രി­​മി­​ന­​ലാ­​യി ചി­​ത്രീ­​ക­​രി­​ക്കു­​ക­​യാ­​ണെ­​ന്ന് മ­​ന്ത്രി പ­​റ​ഞ്ഞു.

ഗ­​വ​ര്‍­​ണ­​റോ­​ട് മ­​റു​പ­​ടി പ​റ­​ഞ്ഞ് ത­​ന്‍റെ നി­​ല­​വാ­​രം ക­​ള­​യി​ല്ല. ബോ­​ധ­​പൂ​ര്‍­​വ​മാ­​യ വി­​വാ­​ദ­​ങ്ങ​ള്‍ സൃ­​ഷ്ടി­​ക്കാ­​നാ­​ണ് ചി­​ല​ര്‍ ശ്ര­​മി­​ക്കു­​ന്ന­​ത്. വി­​വാ­​ദ­​ങ്ങ­​ളു­​ടെ പി­​ന്നാ­​ലെ പോ­​കാ​ന്‍ ത­​നി­​ക്ക് സ­​മ­​യ­​മി­​ല്ലെ​ന്നും മ​ന്ത്രി കൂ­​ട്ടി­​ച്ചേ​ര്‍​ത്തു.

കേ­​ര­​ള സ​ര്‍­​വ­​ക­​ലാ​ശാ­​ല സെ​ന­​റ്റ് ത​ര്‍­​ക്ക­​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ആ​ര്‍.​ബി­​ന്ദു­​വി­​നെ­​തി­​രേ ഗ​വ​ർ​ണ​ർ ക്രി­​മി­​ന​ൽ പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്. ക്രി​മി​ന​ലു​ക​ളോ​ട് മ​റു​പ​ടി പ​റ​യാ​ന്‍ താ​ന്‍ ഇ​ല്ല എ​ന്നാ​യി​രു​ന്നു ഗ​വ​ര്‍​ണ​റു­​ടെ പ്ര­​തി­​ക­​ര​ണം.

മ​ന്ത്രി​ക്ക് സെ​ന​റ്റ് യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ അ​ധി​കാ­​ര­​മി​ല്ല. ച​ട്ട​ലം​ഘ​ന​ത്തെ നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്നും ഗ­​വ​ര്‍­​ണ​ര്‍ പ​റ​ഞ്ഞി​രു​ന്നു.