മും​ബൈ: ഇ​ന്ത്യ നി​ർ​മി​ച്ച ഏ​റ്റ​വും പു​തി​യ യു​ദ്ധ​ക്ക​പ്പ​ൽ "മ​ഹേ​ന്ദ്ര​ഗി​രി' വെ​ള്ളി​യാ​ഴ്ച നീ​റ്റി​ലി​റ​ങ്ങും. മും​ബൈ​യി​ലെ മ​സ​ഗോ​ൺ ഡോ​ക്കി​ൽ വ​ച്ച് ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ഉ​പ​രാ​ഷ്ട്ര​പ​തി ജ​ഗ്ദീ​പ് ധ​ൻ​ക​റി​ന്‍റെ പ​ത്നി സു​ധേ​ഷ് ധ​ൻ​ക​ർ ക​പ്പ​ൽ ഔ​ദ്യോ​ഗി​ക​മാ​യി ലോ​ഞ്ച് ചെ​യ്യും.

നീ​റ്റി​ലി​റ​ങ്ങി​യ ശേ​ഷം "ഐ​എ​ൻ​എ​സ് മ​ഹേ​ന്ദ്ര​ഗി​രി' എ​ന്ന പേ​ര് സ്വീ​ക​രി​ക്കു​ന്ന യു​ദ്ധ​ക്ക​പ്പ​ൽ ഇ​ന്ത്യ​യു​ടെ പ്രൊ​ജ​ക്ട് 17 - എ ​യു​ദ്ധ​ക്ക​പ്പ​ൽ നി​ർ​മാ​ണ​പ​ദ്ധ​തി​യി​ലെ ഏ​ഴാ​മ​ത്തെ യാ​ന​മാ​ണ്. പ​ദ്ധ​തി​യി​ലെ ആ​റാം ക​പ്പ​ലാ​യ വി​ന്ധ്യ​ഗി​രി ഓ​ഗ​സ്റ്റ് 17-ന് ​രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു ലോ​ഞ്ച് ചെ​യ്തി​രു​ന്നു.

ആ​ധു​നി​ക സ്റ്റെ​ൽ​ത്ത് ഫീ​ച്ച​റു​ക​ൾ, ആ​യു​ധ​ങ്ങ​ൾ, സെ​ൻ​സ​റു​ക​ൾ എ​ന്നി​വ ഘ​ടി​പ്പി​ക്കു​ന്ന ക​പ്പ​ലു​ക​ളാ​ണ് പ്രൊ​ജ​ക്ട് 17 - എ​യു​ടെ ഭാ​ഗ​മാ​യി ഇ​ന്ത്യ നി​ർ​മി​ക്കു​ന്ന​ത്.

ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര മേ​ഖ​ല​യി​ൽ ചൈ​ന ന​ട​ത്തു​ന്ന നാ​വി​ക​നീ​ക്ക​ങ്ങ​ൾ​ക്ക് ത​ട​യി​ടാ​നു​ള്ള ഇ​ന്ത്യ​യു​ടെ ബൃ​ഹ​ദ് സൈ​നി​ക പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണ് പ്രൊ​ജ​ക്ട് 17 - എ.