ക​ണ്ണൂ​രി​ലെ ക​ള്ള​വോ​ട്ട്; പോ​ലീ​സ് കേ​സെ​ടു​ത്തു
ക​ണ്ണൂ​രി​ലെ ക​ള്ള​വോ​ട്ട്; പോ​ലീ​സ് കേ​സെ​ടു​ത്തു
Saturday, April 20, 2024 3:47 PM IST
ക­​ണ്ണൂ​ര്‍: ക­​ണ്ണൂ­​രി​ല്‍ ആ­​ള് മാ­​റി വോ­​ട്ട് ചെ­​യ്യി­​ച്ചെ­​ന്ന പ­​രാ­​തി­​യി​ല്‍ കേ­​സെ­​ടു­​ത്ത് പോ­​ലീ​സ്. പോ­​ളിം­​ഗ് ഓ­​ഫീ­​സ​ര്‍ ജോ­​ത്സ്‌­​ന, ബി­​എ​ല്‍­​ഒ ഗീ­​ത എ­​ന്നി­​വ­​ര്‍­​ക്കെ­​തി­​രെ­​യാ­​ണ് കേ​സ്.

അ­​സി­​സ്റ്റ​ന്‍റ് റി​ട്ടേ­​ണിം­​ഗ് ഓ­​ഫീ­​സ​ര്‍ ന­​ല്‍­​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. എ​ൽ​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് ന​ൽ​കി​യ പ​രാ​തി​യി​ൽ ഇ​രു​വ​രെ​യും നേ​ര​ത്തേ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു

കോ​ണ്‍­​ഗ്ര­​സ് അ­​നു­​ഭാ­​വി​യാ­​യ ബി­​എ​ല്‍­​ഒ ഗീ​ത ഇ­​ട­​പെ­​ട്ട് ക­​ള്ള­​വോ­​ട്ട് ചെ­​യ്യി­​ച്ചെ­​ന്നാ​ണ് പ​രാ​തി ഉ​യ​ർ​ന്ന​ത്. 86 വ­​യ­​സു­​കാ­​രി​യാ­​യ കെ.​ക­​മ­​ലാ­​ക്ഷി­​യാ­​ണ് വീ­​ട്ടി­​ലെ വോ­​ട്ടി­​ന് അ­​പേ­​ക്ഷി­​ച്ചി­​രു­​ന്ന​ത്. ബൂ­​ത്ത് പ­​രി­​ധി­​യി­​ലെ അ­​ങ്ക­​ണ­​വാ​ടി ടീ­​ച്ച​ർ കൂ​ടി​യാ​യ ഗീ­​ത­​യാ­​ണ് ഇ­​വ­​രു​ടെ പേ­​ര് ചേ​ര്‍­​ത്തി­​രു­​ന്ന­​ത്.

എ­​ന്നാ​ല്‍ യ­​ഥാ​ര്‍​ഥ വോ­​ട്ട­​റെ­​ക്കൊ­​ണ്ട് വോ­​ട്ട് ചെ­​യ്യി­​ക്കാ­​തെ വി.​ക­​മ­​ലാ­​ക്ഷി എ­​ന്ന മ­​റ്റൊ­​രാ­​ളെ­​ക്കൊ­​ണ്ട് ഇ​വ​ര്‍ വോ­​ട്ട് ചെ­​യ്യി­​ച്ചെ­​ന്നാ­​ണ് പ­​രാ­​തി. പോ­​ളിം­​ഗ് ഉ­​ദ്യോ­​ഗ­​സ്ഥ­​രു­​മാ­​യി വ്യാ­​ജ വോ­​ട്ട­​റു­​ടെ വീ­​ട്ടി­​ലെ­​ത്തി­​ച്ച് വോ­​ട്ട് രേ­​ഖ­​പ്പെ­​ടു­​ത്തി​യ­​ത് ഗീ­​ത ഇ­​ട­​പെ­​ട്ടാ­​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് എ​ൽ​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കി​യ​ത്.







ക­​ണ്ണൂ​ര്‍: ക­​ണ്ണൂ​രി​ൽ വീ­​ട്ടി­​ലെ വോ­​ട്ട് സം​വി​ധാ​ന​ത്തി​ൽ ക­​ള്ള­​വോ­​ട്ട് ന­​ട­​ന്നെ­​ന്ന എ​ല്‍­​ഡി­​എ­​ഫി­​ന്‍റെ പ­​രാ­​തി­​യി​ല്‍ ന­​ട­​പ​ടി. പോ­​ളിം­​ഗ് ഓ­​ഫീ­​സ­​റെ​യും ബി­​എ​ല്‍­​ഒ­​യെ​യും സ­​സ്‌­​പെ​ന്‍­​ഡ് ചെ­​യ്­​തു. തെ­​ര­​ഞ്ഞെ­​ടു­​പ്പ് ഓ­​ഫീ­​സ​ര്‍ കൂ­​ടി​യാ­​യ ജി​ല്ലാ ക­​ള­​ക്­​ട­​റാ­​ണ് ന­​ട­​പ­​ടി­​യെ­​ടു­​ത്ത​ത്.

കോ​ണ്‍­​ഗ്ര­​സ് അ­​നു­​ഭാ­​വി​യാ­​യ ബി­​എ​ല്‍­​ഒ​യാ​യ ഗീ​ത ഇ­​ട­​പെ­​ട്ട് ക­​ള്ള­​വോ­​ട്ട് ചെ­​യ്യി­​ച്ചെ­​ന്ന് ആ­​രോ­​പി­​ച്ച് എ​ല്‍­​ഡി​എ­​ഫ് തെ­​ര­​ഞ്ഞെ­​ടു­​പ്പ് ക­​മ്മീ​ഷ­​ന് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ഇ​രു​വ​രെ​യും സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. ക­​ണ്ണൂ​ര്‍ മ­​ണ്ഡ­​ല­​ത്തി​ല്‍ കെ.​ക­​മ­​ലാ­​ക്ഷി എ​ന്ന വോ­​ട്ട​ര്‍­​ക്ക് പ­​ക­​രം വി.​ക­​മ­​ലാ­​ക്ഷി എ­​ന്ന വ്യ­​ക്തി വോ­​ട്ട് ചെ­​യ്‌­​തെ­​ന്നാ­​ണ് ആ­​ക്ഷേ​പം.

പോ­​ളിം­​ഗ് ഉ­​ദ്യോ­​ഗ­​സ്ഥ­​രു­​മാ­​യി വ്യാ­​ജ വോ­​ട്ട­​റു­​ടെ വീ­​ട്ടി­​ലെ­​ത്തി­​ച്ച് വോ­​ട്ട് രേ­​ഖ­​പ്പെ­​ടു­​ത്തി​യ­​ത് ഗീ­​ത ഇ­​ട­​പെ­​ട്ടാ­​ണെ​ന്ന്
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<