ഏഴുവയസുകാരന് ക്രൂരമർദനം; രണ്ടാനച്ഛന് അറസ്റ്റിൽ
Thursday, April 18, 2024 6:12 PM IST
തിരുവനന്തപുരം: ഏഴുവയസുകാരനെ ക്രൂരമായി മർദിച്ച രണ്ടാനച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്ത് നടന്ന സംഭവത്തിൽ ആറ്റുകാല്‍ സ്വദേശി അനുവിനെ പോലീസ് പിടികൂടി.
അച്ഛൻ തന്റെ അടിവയറ്റില്‍ ചട്ടുകം വച്ച് പൊള്ളിച്ചെന്നും നായയെ കെട്ടുന്ന ബെല്‍റ്റ് കൊണ്ട് അടിച്ചെന്നും പച്ചമുളക് തീറ്റിച്ചുവെന്നും ഫാനില്‍ കെട്ടിത്തൂക്കിയെന്നും കുട്ടി പോലീസിൽ മൊഴിനൽകി.
കുട്ടിയുടെ ശരീരമാസകലം അടിയേറ്റതിന്റെ പാടുകളുണ്ട്. ഇരു കാലുകള്‍ക്ക് താഴെയും മുറിവേറ്റതിന്റെ പാടുകളുമുണ്ട്. ഒരുവര്‍ഷമായി ഇയാൾ കുഞ്ഞിനെ ഉപദ്രവിക്കുന്നുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
അച്ഛന് അടിച്ചിട്ടും അമ്മ തടഞ്ഞില്ലെന്ന് കുട്ടി പറയുന്ന വീഡിയോ പുറത്തുവന്നു. സംഭവത്തില്‍ അമ്മ അഞ്ജനയെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു.