സം​സ്ഥാ​ന​ത്ത് വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളു​ടെ ക​മ്മീ​ഷ​നിം​ഗ് തു​ട​ങ്ങി
സം​സ്ഥാ​ന​ത്ത് വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളു​ടെ ക​മ്മീ​ഷ​നിം​ഗ് തു​ട​ങ്ങി
Thursday, April 18, 2024 2:50 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളു​ടെ ക​മ്മീ​ഷ​നിം​ഗ് തു​ട​ങ്ങി​യ​താ​യി മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ സ​ഞ്ജ​യ് കൗ​ള്‍. അ​തീ​വ​സു​ര​ക്ഷ​യോ​ടെ​യാ​ണ് ഇ​വി​എം ക​മ്മീ​ഷ​നിം​ഗ് പ്ര​ക്രി​യ പു​രോ​ഗ​മി​ക്കു​ന്ന​ത്.

140 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ക​മ്മീ​ഷ​നിം​ഗ് ന​ട​ക്കു​ന്ന​ത്. സ്ഥാ​നാ​ര്‍​ഥി അ​ല്ലെ​ങ്കി​ല്‍ സ്ഥാ​നാ​ര്‍​ഥി നി​ശ്ച​യി​ക്കു​ന്ന ഏ​ജ​ന്‍റ്, ജി​ല്ല​യി​ലേ​ക്ക് അ​നു​വ​ദി​ച്ച ബെ​ല്‍ എ​ന്‍​ജി​നീ​യ​ര്‍, തെ​ര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷ​ക​ര്‍ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് വ​ര​ണാ​ധി​കാ​രി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​മ്മീ​ഷ​നിം​ഗ് ന​ട​ക്കു​ന്ന​ത്. പ്ര​ക്രി​യ ഈ ​മാ​സം 20ന് ​പൂ​ര്‍​ത്തി​യാ​കും.

ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന സം​സ്ഥാ​ന​ത്തെ 25,231 ബൂ​ത്തു​ക​ളി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളി​ല്‍ ക്ര​മ​ന​മ്പ​ര്‍, സ്ഥാ​നാ​ര്‍​ഥി​യുടെ പേ​ര്, ഫോ​ട്ടോ, ചി​ഹ്നം എ​ന്നി​വ അ​ട​ങ്ങി​യ ബാ​ല​റ്റ് പേ​പ്പ​റും വി​വി​പാ​റ്റ് സ്ലി​പ്പി​ല്‍ പ്രി​ന്‍റ് ചെ​യ്യേ​ണ്ട ക്ര​മ​ന​മ്പ​ര്‍, പേ​ര്, ചി​ഹ്നം എ​ന്നി​വ വി​വി​പാ​റ്റ് മെ​ഷീ​നി​ലും സെ​റ്റ് ചെ​യ്യു​ന്ന പ്ര​ക്രി​യ​യാ​ണ് ക​മ്മീ​ഷ​നിം​ഗ്.


പ്ര​ക്രി​യ പൂ​ര്‍​ത്തി​യാ​വു​ന്ന​തോ​ടെ ഓ​രോ ബൂ​ത്തി​ലേ​ക്കു​മു​ള്ള ഇ​വി​എം വോ​ട്ടെ​ടു​പ്പി​ന് സ​ജ്ജ​മാ​കും. ബാ​ല​റ്റ് സെ​റ്റ് ചെ​യ്ത ശേ​ഷം ഓ​രോ ഇ​വി​എ​മ്മി​ലും ഓ​രോ വോ​ട്ട് ചെ​യ്ത് മെ​ഷീ​ന്‍റേ​യും കാ​ര്യ​ക്ഷ​മ​ത ഉ​റ​പ്പു​വ​രു​ത്തും. തു​ട​ര്‍​ന്ന് അ​വ സീ​ല്‍ ചെ​യ്യും.

ശേ​ഷം ഓ​രോ അ​സം​ബ്ലി സെ​ഗ്മ​ന്‍റിലും ഉ​പ​യോ​ഗി​ക്കു​ന്ന വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളി​ല്‍ നി​ന്ന് റാ​ന്‍​ഡ​മാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന അ​ഞ്ച് ശ​ത​മാ​നം ഇ​വി​എ​മ്മു​ക​ളി​ല്‍ 1000 വീ​തം വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി പ​രി​ശോ​ധി​ച്ച് കൃ​ത്യ​ത ഉ​റ​പ്പു​വ​രു​ത്തും. തു​ട​ര്‍​ന്ന് ഇ​വി​എ​മ്മു​ക​ള്‍ സ്ട്രോം​ഗ് റൂ​മു​ക​ളി​ലേ​ക്ക് മാ​റ്റും.

ഇ​ങ്ങ​നെ സൂ​ക്ഷി​ക്കു​ന്ന മെ​ഷീ​നു​ക​ള്‍ വോ​ട്ടെ​ടു​പ്പി​ന് തലേദി​വ​സം സ്ട്രോം​ഗ് റൂം ​തു​റ​ന്ന് പോ​ളിംഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് കൈ​മാ​റും. ഇ​വി​എ​മ്മു​ക​ളു​ടെ ക​മ്മീ​ഷ​നിം​ഗ് പ്ര​ക്രി​യ പൂ​ര്‍​ണ​മാ​യും വെ​ബ്കാ​സ്റ്റ് ചെ​യ്യു​ന്നു​ണ്ട്.

ഈ മാസം 26ന് ​ആ​ണ് കേ​ര​ള​ത്തി​ല്‍ വോ​ട്ടെ​ടു​പ്പ്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<