ക​നാ​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ മൂ​ന്ന് കൗ​മാ​ര​ക്കാ​ർ മു​ങ്ങി മ​രി​ച്ചു
ക​നാ​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ മൂ​ന്ന് കൗ​മാ​ര​ക്കാ​ർ മു​ങ്ങി മ​രി​ച്ചു
Thursday, April 18, 2024 6:38 AM IST
ന്യൂ​ഡ​ൽ​ഹി: ക​നാ​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ മൂ​ന്ന് കൗ​മാ​ര​ക്കാ​ർ മു​ങ്ങി മ​രി​ച്ചു. ഡ​ൽ​ഹി​യി​ലെ രോ​ഹി​ണി ഏ​രി​യ​യി​ലെ ഹൈ​ദ​ർ​പൂ​ർ വാ​ട്ട​ർ ട്രീ​റ്റ്‌​മെ​ൻ്റ് പ്ലാ​ൻ്റി​ന് സ​മീ​പ​മു​ള്ള മു​ന​ക് ക​നാ​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​വ​രാ​ണ് മ​രി​ച്ച​ത്.

ഹൈ​ദ​ർ​പൂ​ർ ജ​ല​ശു​ദ്ധീ​ക​ര​ണ പ്ലാ​ൻ്റി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് ലോ​ക്ക​ൽ പോ​ലീ​സ് സം​ഘ​വും അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ​യും ഡ​ൽ​ഹി ഡി​സാ​സ്റ്റ​ർ മാ​നേ​ജ്‌​മെ​ന്‍റ് അ​തോ​റി​റ്റി​യു​ടെ​യും (ഡി​ഡി​എം​എ) സം​ഘ​വും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.


മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ, മൂ​വ​രും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രാ​ണെ​ന്നും കു​ളി​ക്കാ​ൻ ക​നാ​ലി​ൽ ഇ​റ​ങ്ങി​യ ഭ​ലാ​സ്വ ഡ​യ​റി​യി​ലെ താ​മ​സ​ക്കാ​രാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<