കൊ​ച്ചി: പൃ​ഥ്വി​രാ​ജി​നെ നാ​യ​ക​നാ​ക്കി ബ്ലെ​സി സം​വി​ധാ​നം ചെ​യ്ത ചി​ത്രം ആ​ടു​ജീ​വി​ത​ത്തി​ന്‍റെ വ്യാ​ജ​പ​തി​പ്പ് പ്ര​ച​രി​ക്കു​ന്ന​തി​നെ​തി​രെ പ​രാ​തി. സം​വി​ധാ​യ​ക​ൻ ബ്ലെ​സി​യാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

മൊ​ബൈ​ൽ സ്ക്രീ​ൻ​ഷോ​ട്ടും വ്യാ​ജ പ​തി​പ്പ് ചി​ത്രീ​ക​രി​ച്ച ആ​ളു​ടെ ഓ​ഡി​യോ​യും സ​ഹി​ത​മാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. കാ​ന​ഡ​യി​ൽ നി​ന്നാ​ണ് വ്യാ​ജ​പ​തി​പ്പ് അ​പ്‌ലോഡ് ചെ​യ്തി​ട്ടു​ള​ള​ത്. ഐ​പി​ടി​വി എ​ന്ന പേ​രി​ൽ ല​ഭി​ക്കു​ന്ന ചാ​ന​ലു​ക​ളി​ലൂ​ടെ​യും പ​തി​പ്പ് പ്ര​ച​രി​ക്കു​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ട്.

ഏ​റെ നാ​ള​ത്തെ കാ​ത്തി​രു​പ്പി​നൊ​ടു​വി​ൽ വ്യാ​ഴാ​ഴ്ച​യാ​ണ് ചി​ത്രം കേ​ര​ള​ത്തി​ൽ റി​ലീ​സ് ചെ​യ്ത​ത്. മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ചി​ത്ര​ത്തി​ന് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് വ്യാ​ജ പ​തി​പ്പ് പ്ര​ച​രി​പ്പി​ക്കു​ന്ന​താ​യി പ​രാ​തി.