മുംബൈ: ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പരിക്കുമൂലം വിശ്രമത്തിലുള്ള ഓപ്പണര്‍ മുരളി വിജയ്ക്ക് പകരം ശിഖര്‍ ധവാന് ടീമില്‍ തിരിച്ചെത്തി. ഓസ്ട്രേലിയന്‍ പര്യടനത്തിനിടെയാണ് മുരളി വിജയ്യുടെ കണങ്കാലില്‍ പരിക്കേറ്റത്. തുടര്‍ന്ന് ശസ്ത്രക്രിയയ്ക്കു വിധേയനായെങ്കിലും വേദന കുറവില്ലാത്തതിനാല്‍ താരത്തിനു വിശ്രമം അനുവദിക്കുകയായിരുന്നു.
2016ലെ ന്യുസിലൻഡിനെതിരെയുള്ള മത്സരത്തിനു ശേഷം ഇത്യാദ്യമായാണ് ശിഖര്‍ ധവാന് ഇന്ത്യക്കുവേണ്ടി ടെസ്റ്റ് മത്സരത്തിനിറങ്ങുന്നത്. 23 ടെസ്റ്റ് മത്സരങ്ങളില്‍നിന്നായി താരം 1464 റണ്‍സാണ് നേടിയിട്ടുള്ളത്. മുന്നു ടെസ്റ്റ് മത്സരങ്ങളും അഞ്ച് ഏകദിന മാച്ചും ഒരു ട്വന്റി-20 മത്സരവും അടങ്ങുന്ന പരമ്പര ഈ മാസം 26ന് ആരംഭിക്കും. ടീം : വിരാട് കോഹ്ലി(ക്യാപ്റ്റന്‍ ), ശിഖര്‍ ധവാന് , കെ.എല്‍. രാഹുല്‍ , ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, രോഹിത് ശർമ, ആർ. അശ്വിന് , രവീന്ദ്ര ജഡേജ, വൃദ്ധിമാന്‍ സാഹ, ഇഷാന്ത് , ഉമേഷ് യാദവ് , ഹാര്‍ദിക്പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷാമി, കുല്‍ദീപ് യാദവ്, അഭിനവ് മുകുന്ദ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.