തൊടുപുഴ: 28–ാമത് സംസ്‌ഥാന സീനിയർ ടെന്നിക്വയ്റ്റ് ചാമ്പ്യൻപ്പിനു മുട്ടം ഷന്താൾ ജ്യോതി ഇൻഡോർ സ്റ്റേഡിയത്തിൽ തുടക്കമായി. പി.ജെ. ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. സംസ്‌ഥാന പ്രസിഡന്റ് കെ.എസ്. ബാബു അധ്യക്ഷത വഹിച്ചു. 14 ജില്ലകളിൽനിന്നുള്ള 250ഓളം താരങ്ങളാണ് പങ്കെടുക്കുന്നത്.