സൂറിച്ച്: ടിക്കറ്റ് വില്പനയിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ ഫിഫ മുന്‍ സെക്രട്ടറി ജനറല്‍ ജെറോം വാല്‍ക്കേയ്ക്ക് 12 വര്‍ഷത്തെ വിലക്ക്. സൂറിച്ചിലെ ഫിഫ ട്രൈബ്യൂണലാണ് വിധി പ്രഖ്യാപിച്ചത്. വിലക്കു നേരിടുന്ന മുന്‍ പ്രസിഡന്റ് സെപ് ബ്ളാറ്റര്‍ക്ക് ഒരു ലക്ഷം ഡോളറിന്റെ പിഴയും ചുമത്തിയിട്ടുണ്ട്.