മസ്കറ്റ്: ലോകകപ്പ് യോഗ്യതാറൌണ്ടില്‍ ഇന്ത്യ വീണ്ടും തോറ്റു തൊപ്പിയിട്ടു. ഒമാനെതിരായ എവേ മത്സരത്തില്‍ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെട്ടത്. യോഗ്യതാ മത്സരത്തില്‍ കേരളത്തിന്റെ അഞ്ചാം പരാജയമാണിത്. ഒമാനു വേണ്ടി അബ്ദുള്‍ അല്‍ മക്ബലി(57,85) രണ്ടു ഗോള്‍ നേടി. 55-ാം മിനിറ്റില്‍ അഹമ്മദ് കാനോയും ഒമാനായി ഗോള്‍ നേടി.