വില്ലാ പാര്‍ക്ക് (ലണ്ടന്‍): ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്സണല്‍ ആസ്റണ്‍ വില്ലയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു കീഴടക്കി. മെസ്യൂട്ട് ഓസില്‍ (32), ഡാനി വെല്‍ബെക്ക് (34) എന്നിവരുടെ ഗോളുകള്‍ക്കു പുറമെ അലെ സിസോകോയുടെ സെല്‍ഫ് ഗോളും പീരങ്കിപ്പടക്കു തുണയായി.