നിഫ്റ്റി വീണ്ടും @10,000
Monday, September 11, 2017 12:07 PM IST
മും​ബൈ: കൊ​റി​യ​യെ സം​ബ​ന്ധി​ച്ച ആ​ശ​ങ്ക കു​റ​ഞ്ഞ​ത് ഓ​ഹ​രി​വി​പ​ണി​യെ ഉ​ത്സാ​ഹത്തിലാഴ്ത്തി. നി​ഫ്റ്റി ഒ​രി​ക്ക​ൽ​ക്കൂ​ടി 10,000നു ​മു​ക​ളി​ൽ ക്ലോ​സ് ചെ​യ്തു. 10,028.65 വ​രെ ക​യ​റി​യ ശേ​ഷം 10,006.05 ലാ​ണ് നി​ഫ്റ്റി ക്ലോ​സ് ചെ​യ്ത​ത്. 71.25 പോ​യി​ന്‍റ് (0.72 ശ​ത​മാ​നം) നേ​ട്ടം. സെ​ൻ​സെ​ക്സ് 31,952.87 വ​രെ ക​യ​റി​യ​ശേ​ഷം 194.64 പോ​യി​ന്‍റ് നേ​ട്ട​ത്തി​ൽ 31,882.16 ൽ ​ക്ലോ​സ് ചെ​യ്തു.

ഓ​ഹ​രി​വി​പ​ണി​യി​ൽ ലി​സ്റ്റ് ചെ​യ്യ​പ്പെ​ട്ട എ​ല്ലാ ക​ന്പ​നി​ക​ളു​ടെ​യും​കൂ​ടി വി​പ​ണി​മൂ​ല്യം 99,164.33 കോ​ടി വ​ർ​ധി​ച്ച് 134.58 ല​ക്ഷം കോ​ടി രൂ​പ​യാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.