10,000 ക​യ​റി​യി​റ​ങ്ങി നി​ഫ്റ്റി
10,000 ക​യ​റി​യി​റ​ങ്ങി നി​ഫ്റ്റി
Tuesday, July 25, 2017 11:56 AM IST
മും​ബൈ: പ​തി​നാ​യി​രം ക​യ​റി​യി​റ​ങ്ങി നി​ഫ്റ്റി 50 സൂ​ചി​ക. നാ​ഷ​ണ​ൽ സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ചി (എ​ൻ​എ​സ്ഇ)​ന്‍റെ ഈ ​മു​ഖ്യ​സൂ​ചി​ക 10011.3 വ​രെ ഇ​ന്ന​ലെ ഉ​യ​ർ​ന്നു. പി​ന്നീ​ടു ലാ​ഭ​മെ​ടു​ക്ക​ലു​കാ​രു​ടെ വി​ല്പ​ന സ​മ്മ​ർ​ദ​ത്തി​ൽ സൂ​ചി​ക താ​ഴോ​ട്ടു​ പോ​യി. ക്ലോ​സ് ചെ​യ്ത​ത് 9964.55ൽ. ​ത​ലേ​ദി​വ​സ​ത്തേ​ക്കാ​ൾ 1.85 പോ​യി​ന്‍റ് മാ​ത്രം താ​ണാ​യി​രു​ന്നു ക്ലോ​സിം​ഗ്.

ഇ​ന്ന​ലെ വ്യാ​പാ​രം തു​ട​ങ്ങി​യ​ത് ആ​വേ​ശ​ത്തി​ലാ​ണ്. ബി​എ​സ്ഇ സെ​ൻ​സെ​ക്സും നി​ഫ്റ്റി​യും റി​ക്കാ​ർ​ഡു​ക​ൾ താ​ണ്ടി സെ​ൻ​സെ​ക്സ് 32,374.3 വ​രെ ക​യ​റി. ക്ലോ​സിം​ഗ് ത​ലേ​ന്ന​ത്തേ​ക്കാ​ൾ 17.6 പോ​യി​ന്‍റ് താ​ഴെ 32,228.27 ൽ. ​വ​ന്പ​ൻ ക​ന്പ​നി​ക​ളു​ടെ ഓ​ഹ​രി​വി​ല താ​ണെ​ങ്കി​ലും അ​തു ക​ന്പ​നി​ക​ളെ​പ്പ​റ്റി മോ​ശം കാ​ഴ്ച​പ്പാ​ട് ഉ​ണ്ടാ​യി​ട്ട​ല്ല. ലാ​ഭ​മെ​ടു​ക്കാ​നാ​യി ഫ​ണ്ടു​ക​ളും നി​ക്ഷേ​പ​ക​രും മു​തി​ർ​ന്ന​താ​ണു കാ​ര​ണം. ടാ​റ്റാ മോ​ട്ടോ​ഴ്സ്, കോ​ൾ ഇ​ന്ത്യ, സ​ൺ ഫാ​ർ​മ, ലൂ​പി​ൻ, റി​ല​യ​ൻ​സ് തു​ട​ങ്ങി​യ​വ​യ്ക്കു വി​ല താ​ണു. ടെ​ലി​കോം ക​ന്പ​നി​ക​ൾ​ക്ക് ആ​ശ്വാ​സ​പ​ദ്ധ​തി പ്ര​ഖ്യാ​പി​ക്ക​ണമെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ ഭാ​ര​തി എ​യ​ർ​ടെ​ലി​ന്‍റെ വി​ല കൂ​ട്ടി. ആ​ക്സി​സ് ബാ​ങ്ക്, ടി​വി​എ​സ്, ടാ​റ്റാ സ്റ്റീ​ൽ തു​ട​ങ്ങി​യ​വ​യും കു​തി​ച്ചു.

ഭാ​ര​തി എ​യ​ർ​ടെ​ലി​ന് ജൂ​ണി​ല​വ​സാ​നി​ച്ച ത്രൈ​മാ​സം അ​റ്റ​ാദാ​യ​ത്തി​ൽ 75 ശ​ത​മാ​നം ഇ​ടി​വു​ണ്ട്. എ​ങ്കി​ലും പ്ര​തീ​ക്ഷി​ച്ച​തി​ലും മെ​ച്ച​മാ​ണു ഫ​ലം. റി​ല​യ​ൻ​സ് ജി​യോ​യു​മാ​യു​ള്ള പോ​രി​ൽ ആ​ശ​ങ്കി​ച്ച​ത്ര പ​രി​ക്കു​ണ്ടാ​യി​ല്ല. ത​ലേ​വ​ർ​ഷം ഇ​തേ ത്രൈ​മാ​സ​ത്തി​ൽ 1462 കോ​ടി​യാ​യി​രു​ന്ന അ​റ്റാ​ദാ​യം 367 കോ​ടി​യാ​യി​ട്ടാ​ണു താ​ണ​ത്. ക​ന്പ​നി​യു​ടെ വ​രു​മാ​നം 14 ശ​ത​മാ​നം കു​റ​ഞ്ഞ് 21958 കോ​ടി​യാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.