ട്രാവൽ വെബ്സൈറ്റായ മേക്ക് മൈ ട്രിപ്പും ഇബിബോയും ലയിക്കുന്നു
ട്രാവൽ വെബ്സൈറ്റായ മേക്ക് മൈ ട്രിപ്പും ഇബിബോയും ലയിക്കുന്നു
Wednesday, October 19, 2016 11:55 AM IST
ന്യൂഡൽഹി: മികച്ച യാത്രാ സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയിലെ ആദ്യത്തെ ട്രാവൽ വെബ്സൈറ്റ് ഓപ്പറേറ്ററായ മേക്ക് മൈ ട്രിപ്പും പ്രധാന എതിരാളിയായ ഇബിബോയും ഒന്നിക്കുന്നു. ഈ കമ്പനികൾ ഒന്നാകുന്നതോടെ ഓൺലൈൻ ട്രാവൽ മേഖലയിലെ ഏറ്റവും വലുതും, ഇ കൊമേഴ്സ് രംഗത്ത് ഏറ്റവും സുപ്രധാനവുമായ ലയനത്തിനാണു രാജ്യം സക്ഷ്യം വഹിക്കുക.

ഇബിബോയുടെ 91 ശതമാനം ഓഹരികളും ദക്ഷിണാഫ്രിക്കൻ കമ്പനിയായ നാസ്പേർസിന്റെ കൈവശമാണ്. ബാക്കി ഒൻപതു ശതമാനം ചൈനീസ് കമ്പനിയായ ടാൻസെന്റിന്റെ പക്കലും.


150 കോടി ഡോളർ മൂല്യം കണക്കാക്കിയായിരിക്കും ലയനം നടക്കുകയെന്ന് ഇടപാടുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ അറിയിച്ചു. ലയനത്തിലൂടെ ടിക്കറ്റിംഗ് സൈറ്റായ ഗോയിബിബോ.കോം, റെഡ്ബസ്.കോം എന്നീ കമ്പനികൾ മേക്ക്മൈ ട്രിപ്പ് എന്ന മാതൃകമ്പനിയുടെ കീഴിലാകും.

72 കോടി ഡോളറിന്റെ ഇടപാടാണി നടക്കുക. 86.13 കോടി ഡോളറാണു മേക്ക്മൈ ട്രിപ്പിന്റെ വിപണന മൂല്യം. കൂടാതെ ചൊവ്വാഴ്ച കമ്പനിയുടെ ഓഹരി വില 56.3 ശതമാനം ഉയർന്ന് 31.90 ഡോളർ ആയിരുന്നു. രണ്ട് വർഷത്തെ ഏറ്റവും ഉയർന്ന നിലയാണിത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.