ഇത്തിഹാദ് എയർവേസിന് പഞ്ചനക്ഷത്ര റേറ്റിംഗ്
ഇത്തിഹാദ് എയർവേസിന് പഞ്ചനക്ഷത്ര റേറ്റിംഗ്
Monday, October 17, 2016 11:56 AM IST
അബുദാബി: എയർലൈൻ വ്യവസായത്തിൽ ഏറ്റവും മികച്ച ഗുണനിലവാരത്തിന് അംഗീകാരമായി സുപ്രധാന സ്കൈട്രാക്സ് സർട്ടിഫൈഡ് പഞ്ചനക്ഷത്ര റേറ്റിംഗിന് ഇത്തിഹാദ് എയർവേസ് അർഹമായി. ആഗോളതലത്തിൽ എയർലൈൻ മുന്നോട്ടുവയ്ക്കുന്ന ഉത്പന്നങ്ങളും സേവനങ്ങളും മൂന്നു മാസം നീണ്ട സമഗ്ര വിശകലനം ചെയ്താണ് ലണ്ടൻ ആസ്‌ഥാനമായ റിസർച്ച് കൺസൾട്ടൻസി ഈ അംഗീകാരത്തിനായി ഇത്തിഹാദിനെ തെരഞ്ഞെടുത്തത്. അബുദാബിയിൽ ഇത്തിഹാദ് എയർവേസിന്റെ ഇന്നവേഷൻ അക്കാദമിയിൽ നടന്ന പ്രത്യേക ചടങ്ങിലായിരുന്നു ഇതു സംബന്ധിച്ച പ്രഖ്യാപനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.