വജ്രജൂബിലി നിറവിൽ എൽഐസി
വജ്രജൂബിലി നിറവിൽ എൽഐസി
Friday, July 29, 2016 11:54 AM IST
ചെന്നൈ: ലൈഫ് ഇൻഷ്വറൻസ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ അറുപതാം സ്‌ഥാപക ദിനം സെപ്റ്റംബർ ഒന്നിന് ആഘോഷിക്കും. ഇതിന്റെ മുന്നോടിയായി വിവിധ സ്കീമുകൾ എൽഐസി ആവിഷ്കരിച്ചിട്ടുണ്ട്.

ആദ്യപടിയെന്നോണം ഇടപാടുകാരുടെ അഭിപ്രായം ആരായുന്നതിനായി ഡോർ ടു ഡോർ കാമ്പയിൻ തുടങ്ങി. ഇടപാടുകാർക്ക് കൂടുതൽ സേവനങ്ങൾ ലഭ്യമാക്കുകയാണു ലക്ഷ്യം.

ലൈഫ് ഇൻഷ്വറൻസ് രാജ്യവ്യാപകമാക്കുകയാണ് തങ്ങളുടെ പ്രാഥമിക ലക്ഷ്യമെന്ന് സോണൽ മാനേജർ ആർ. ദാമോദരൻ. കേരളം, തമിഴ്നാട്, പുതുച്ചേരി സംസ്‌ഥാനങ്ങളിലെ മാർക്കറ്റിംഗ് ഒഷീഷ്യൽസുമായുള്ള കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ വർഷവും പോളിസികളുടെ എണ്ണത്തിൽ വർധനയുണ്ടെന്നും രാജ്യത്തെ ഇൻഷ്വറൻസ് മേഖലയുടെ 78 ശതമാനവും കൈയാളുന്നത് എൽഐസിയാണെന്നും അദ്ദേഹം പറഞ്ഞു.


റദ്ദാക്കപ്പെട്ട പോളിസികൾ പുനരാരംഭിക്കുന്നതിനായി സ്പെഷൽ കാമ്പയിനും തുടങ്ങിയിട്ടുണ്ട്. സെപ്റ്റംബർ 15 വരെയാണ് ഈ കാമ്പയിന്റെ കാലാവധി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.