മോദിയുടെ രണ്ടു വർഷം ഇന്ത്യൻ കമ്പനികൾക്ക്
മോദിയുടെ രണ്ടു വർഷം ഇന്ത്യൻ കമ്പനികൾക്ക്
Tuesday, May 24, 2016 11:51 AM IST
പുന: മോദി സർക്കാർ രണ്ട് വർഷം പൂർത്തിയാക്കുമ്പോൾ ഇന്ത്യൻ സമ്പദ്വ്യവസ്‌ഥയ്ക്കുണ്ടായ നേട്ടങ്ങളും കോട്ടങ്ങളും വിദഗ്ധർ വിലയിരുത്തുന്നു.

<ആ>സാമ്പത്തിക മേഖലയിൽ ഉണർവ്

മുൻ വർഷങ്ങളെ അപേക്ഷിച്ച് മോദി സർക്കാരിന്റെ കഴിഞ്ഞ രണ്ട് വർഷങ്ങൾ സാമ്പത്തിക മേഖലയ്ക്ക് നേട്ടങ്ങളുടെ കാലമായിരുന്നു. ഫലപ്രദവും തന്ത്രപരവു മായ സാമ്പത്തിക മാനേജ്മെന്റ് വഴി പണപ്പെരുപ്പം കുറച്ചു കൊണ്ടുവരികയും ധനകമ്മി നിയന്ത്രിക്കുകയും ചെയ്തു. രണ്ട് വർഷത്തിനുള്ളിൽ രാജ്യത്തു നടപ്പാക്കിയ പരിഷ്കാരങ്ങൾക്കു മോദി നേതൃത്വം നല്കുന്ന സർക്കാരിനെ പ്രശംസിക്കേണ്ടിയിരിക്കുന്നു ഒരുപാട് പദ്ധതികൾ നടപ്പാക്കി– ഡോ. നൗഷാദ് ഫോർബസ് (സിഐഐ പ്രസിഡന്റ്)

<ആ>ജിഎസ്ടി

വ്യാവസായ മേഖലയ്ക്ക് അഭിനന്ദനാർഹമായ നേട്ടമാണ് ഈ രണ്ടു വർഷത്തെ ഭരണം നേടിത്തന്നിരിക്കുന്നത്. സാമ്പത്തിക സ്‌ഥിരതയും വ്യാവസായിക വളർച്ചയും കൈവരിക്കാനും കഴിഞ്ഞു.

സമ്പദ് വ്യവസ്‌ഥയെ പുനർജീവിപ്പിക്കുകയാണ് സർക്കാരിന്റെ നയങ്ങൾ. ജിഎസ്ടി നടപ്പാക്കിയാൽ മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ 1.5 ശതമാനത്തിന്റെ വളർച്ചയുണ്ടാകും. ഇതിന്റെ നേട്ടം വ്യവസായ മേഖലയ്ക്കും സംസ്‌ഥാനങ്ങൾക്കും ലഭിക്കുകയും ചെയ്യും– ആദി ഗോദറേജ് (ഗോദറേജ് ഗ്രൂപ്പ് ചെയർമാൻ)

<ആ>ബിസിനസ് അനായാസമാക്കി

പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിന് അവസരങ്ങൾ ഒരുക്കുകയും നികുതി സംബന്ധിച്ച രേഖകൾ സമർപ്പിക്കുന്നതിൽ സുതാര്യത വരുത്തുകയും വഴി വ്യാവസായം തുടങ്ങലും നടത്തിപ്പും അനായാസമാക്കുന്നതിന് കഴിഞ്ഞ രണ്ടു വർഷത്തെ ഭരണത്തിനായി. സ്വാഗതാർഹമാണ് ഇത്തരം നടപടികൾ. തൽസ്‌ഥിതി തുടർന്നാൽ ബിസിനസ് നടത്തിപ്പിലെ സുഗമതാ റാങ്കിംഗിൽ നിലവിലെ 130 സ്‌ഥാനത്തുനിന്നു രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യക്ക് ആദ്യത്തെ 50ലെത്താനാകും –ചന്ദ്രജിത് ബാനർജി (സിഐഐ ഡയറക്ടർ ജനറൽ)

<ആ>സാമൂഹിക മേഖല

സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവരുടെ ഉന്നമനത്തിനായി മോദി സർക്കാർ ധാരാളം പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. ജൻ ധൻ യോജന, മുദ്രാ സ്കീം, പ്രധാൻമന്ത്രി ബീമാ യോജന, വിളകൾക്കുള്ള ഇൻഷ്വറൻസ്, ഉജ്വൽ യോജന, സൗജന്യ ഗ്യാസ് കണക്ഷൻ തുടങ്ങി നിരവധി പദ്ധതികളാണ് സാമൂഹിക വികസനത്തിനായി സർക്കാർ നടപ്പാക്കിയ പദ്ധതികൾ. ഇത്തരത്തിലുള്ള പദ്ധതികൾ സാധാരണക്കാരുടെ ജീവിതനിലവാരം ഉയർത്തിയിട്ടുണ്ട്. ദാരിദ്രത്തെ ലഘൂകരിക്കുന്നതിനും സാമൂഹിക ഉന്നമനത്തിനും ഇത്തരം പദ്ധതികൾ ഉപകരിക്കും– ശോഭന കമിനേനി (അപ്പോളോ ആശുപത്രി വൈസ് ചെയർപേഴ്സൺ)

<ആ>അടിസ്‌ഥാന സൗകര്യ വികസനം

നഗര വികസം, റോഡ് ഗതാഗതം, റെയിൽവേ എന്നിവയുടെ വികസനത്തിലൂടെ അഭിനന്ദനാർഹമായ ചുവടുവയ്പ്പാണ് കേന്ദ്ര സർക്കാർ ഈ രണ്ട് വർഷത്തിനിടെ നടത്തിയിരിക്കുന്നത്. പൊതു– സ്വകാര്യ പങ്കാളിത്തത്തോടെ മറ്റ് സാമ്പത്തിക സ്രോതസുകളും ഇതിനായി ഉപയോഗിക്കുന്നു. അടിസ്‌ഥാന സൗകര്യ വികസം രാജ്യത്തെ പുതിയ വളർച്ചയിലേക്ക് നയിക്കും– രാകേഷ് മിത്തൽ (ഭാരതി എന്റർപ്രൈസസ് വൈസ് ചെയർമാൻ)

<ആ>നികുതി

നികുതി സംവിധാനം പരിഷ്കരിക്കുന്നതിനും ലളിതവത്ക്കരിക്കുന്നതിനും സർക്കാർ എടുക്കുന്ന തീരുമാനങ്ങൾ സ്വാഗതാർഹമാണ്. കൂടുതൽ നിക്ഷേപകരെ ആകർഷിക്കുന്നതിനും വികസനത്തെ പ്രോത്സാഹിപ്പിക്കുന്നതിലും ഇത്തരം നടപടികൾ പ്രധാന പങ്ക് വഹിക്കും– രാജീവ് മേമനി (ചെയർമാൻ, സിഐഐ നാഷണൽ കമ്മിറ്റി ഓൺ ടാക്സേഷൻ)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.