സുരക്ഷാപരിശോധനയിൽ കമ്പനികൾക്ക് എതിർപ്പ്
സുരക്ഷാപരിശോധനയിൽ കമ്പനികൾക്ക് എതിർപ്പ്
Friday, May 20, 2016 11:48 AM IST
ന്യൂഡൽഹി: ഗ്ലോബൽ ന്യൂ കാർ അസസിംഗ് പ്രോഗ്രാ(എൻസിഎപി)മിനോട് ഇന്ത്യൻ കാർ നിർമാതാക്കൾക്ക് അതൃപ്തി. ആകെ പരിശോധിച്ച 14 മോഡലുകളിൽ ഫോക്സ്വാഗൺ പോളോ, ടൊയോട്ട ഏറ്റിയോസ് എന്നിവയ്ക്കു മാത്രമായിരുന്നു എൻസിഎപി നിഷ്കർഷിച്ചിരിക്കുന്ന രീതിയിൽ എയർ ബാഗുകൾ ഉണ്ടായിരുന്നത്. അപകടം ഡ്രൈവറിന്റെയും യാത്രക്കാരുടെയും തല, കഴുത്ത്, നെഞ്ച്, മുട്ട് എന്നീ ഭാഗങ്ങളെ എങ്ങനെ ബാധിക്കുമെന്നാണ് എൻസിഎപി ടെസ്റ്റിൽ വിലയിരുത്തുന്നത്. മുതിർന്നവരുടെ സുരക്ഷയിൽ നാല് സ്റ്റാറുകൾ നേടാൻ ഈ കാറുകൾക്കായിട്ടുണ്ട്.

ഇപ്പോഴുള്ള നിയമങ്ങൾ അനുസരിച്ചുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് കാറുകൾ നിർമിച്ചതെന്ന് മാരുതി സുസുകി പറഞ്ഞപ്പോൾ ഇന്ത്യൻ റെഗുലേറ്റർമാർ നിഷ്കർഷിച്ചിട്ടുള്ള സുരക്ഷാ നിർദേശങ്ങൾ പാലിച്ചിട്ടുണ്ടെന്ന് ഹ്യുണ്ടായി അറിയിച്ചു. എയർബാഗ് ഇല്ലാത്ത മോഡൽ എൻസിഎപി ടെസ്റ്റിൽ ഉപയോഗിച്ചതാണ് പരാജയപ്പെടാൻ കാരണമെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്രയും പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.