പ്രവാസിവരവിൽ ഇടിവ്
പ്രവാസിവരവിൽ ഇടിവ്
Friday, May 6, 2016 11:22 AM IST
ന്യൂഡൽഹി: പ്രവാസി ഇന്ത്യക്കാർ നാട്ടിലേക്കയച്ച തുകയിൽ ചെറിയ കുറവ്. 2015ൽ ഇന്ത്യയിലേക്കു പ്രവാസികൾ അയച്ചത് 6,890 കോടി ഡോളർ (4.58 ലക്ഷം കോടി രൂപ). തലേവർഷം 7,040 കോടി ഡോളർ അയച്ച സ്‌ഥാനത്താണിത്. 2009നു ശേഷം ആദ്യമാണു പ്രവാസികളിൽനിന്നുള്ള വരവിൽ കുറവുണ്ടാകുന്നത്.

ഇങ്ങനെ കുറഞ്ഞെങ്കിലും പ്രവാസികൾ ഏറ്റവുമധികം തുക അയയ്ക്കുന്ന രാജ്യമായി ഇന്ത്യ തുടരുന്നു. ചൈന 6,400 കോടി ഡോളറുമായി രണ്ടാം സ്‌ഥാനത്തുണ്ട്. ഫിലിപ്പീൻസ് (2,800 കോടി ഡോളർ), മെക്സിക്കോ (2,500 കോടി ഡോളർ), നൈജീരിയ (2,100 കോടി ഡോളർ) എന്നിവയാണ് അടുത്ത സ്‌ഥാനങ്ങളിൽ.

ഇന്ത്യയിലേക്ക് ഏറ്റവുമധികം പണമയയ്ക്കുന്നതു ഗൾഫ് രാജ്യങ്ങളിൽനിന്നാണ്. 2012–13ൽ ഇന്ത്യയിലേക്കു വന്ന പ്രവാസിപ്പണത്തിൽ 37 ശതമാനവും ഗൾഫിൽനിന്നാണ്. അമേരിക്ക 34 ശതമാനവുമായി രണ്ടാം സ്‌ഥാനത്തുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.