വാഴക്കുളം പൈനാപ്പിള്‍ ഗ്രോവേഴ്സ് കാംസണ്‍ ബയോടെക്നോളജീസുമായി ധാരണാപത്രം ഒപ്പുവച്ചു
Thursday, March 26, 2015 11:08 PM IST
കൊച്ചി: കാംസണ്‍ ബയോടെക്നോളജീസ് വാഴക്കുളം പൈനാപ്പിള്‍ ഗ്രോവേഴ്സ് ആന്‍ഡ് പ്രോസസേഴ്സുമായി (വിപിജിപി) ധാരണാപത്രം ഒപ്പുവച്ചു. വിപിജിപി മാനേജിംഗ് ഡയറക്ടര്‍ ജോയ് മാത്യു, കാംസണ്‍ ബയോടെക്നോളജീസ് കണ്‍ട്രി ഹെഡ് ഇന്‍സ്റിറ്റ്യൂഷണല്‍ ബിസിനസ് സുന്ദരേഷ് കൃഷ്ണമൂര്‍ത്തി എന്നിവരാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്.

വിപിജിപിയുമായുളള സഹകരണത്തിലൂടെ പൈനാപ്പിള്‍ കൃഷി വ്യവസായത്തില്‍ പുതിയ കാലഘട്ടത്തിനു തുടക്കം കുറിച്ച് തങ്ങളുടെ കൃഷിരീതികള്‍ പിന്തുടരാന്‍ മറ്റു പൈനാപ്പിള്‍ കര്‍ഷകരെ പ്രോത്സാഹിപ്പിക്കുമെന്ന് സുന്ദരേശ് കൃഷ്ണമൂര്‍ത്തി പറഞ്ഞു. ആരോഗ്യകരമായ ഒരു സമൂഹം സൃഷ്ടിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാംസണുമായി ചേര്‍ന്ന് കേരളത്തിലെ പൈനാപ്പിള്‍ കര്‍ഷകര്‍ക്കിടയില്‍ അവശിഷ്ട രഹിത കൃഷി പ്രോത്സാഹിപ്പിക്കുന്നതില്‍ വളരെ സന്തോഷമുണ്െടന്നും ഇത് പൈനാപ്പിളിന് മികച്ച ദേശീയ-അന്തര്‍ദേശീയ വിപണി കണ്െടത്താന്‍ സഹായിക്കുമെന്നാണു പ്രതീക്ഷയെന്നും വിപിജിപി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ബേബി ജോണ്‍ പറഞ്ഞു.


കേരളത്തില്‍ പൈനാപ്പിള്‍ വളര്‍ത്തുന്ന സംരംഭകര്‍ക്ക് വിശ്വസ്തരായ പങ്കാളിയാണ് വിപിജിപി. പൈനാപ്പിള്‍ കൃഷിയില്‍ മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും തീരെ അവശിഷ്ട രഹിത രീതി പ്രോത്സാഹിപ്പിക്കുന്നതിനും സംഘടന ലക്ഷ്യം വയ്ക്കുന്നു.

ഇത് ജൈവകൃഷി, പരിസ്ഥിതി സൌഹാര്‍ദത തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്നതിനും അതുവഴി മണ്ണിന്റെ ഫലഭൂയിഷ്ടത വര്‍ധിപ്പിക്കുന്നതിനും കൃഷിച്ചെലവു കുറയ്ക്കുന്നതിനും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.