കല്യാണ്‍ ജ്വല്ലേഴ്സിന്റെ എല്ലാവര്‍ക്കും ഡയമണ്ട്സ് പരസ്യപ്രചാരണത്തിന് അമിതാഭ് ബച്ചന്‍
കല്യാണ്‍ ജ്വല്ലേഴ്സിന്റെ എല്ലാവര്‍ക്കും ഡയമണ്ട്സ് പരസ്യപ്രചാരണത്തിന് അമിതാഭ് ബച്ചന്‍
Saturday, January 31, 2015 11:44 PM IST
തൃശൂര്‍: 'എല്ലാവര്‍ക്കും ഡയമണ്ട്സ്' എന്ന ആശയവുമായി കല്യാണ്‍ ജ്വല്ലേഴ്സ് സര്‍ട്ടിഫൈ ചെയ്ത ഡയമണ്ട് ആഭരണങ്ങളുടെ പുതിയ നിര വിപണിയിലിറക്കുന്നു. മോതിരങ്ങള്‍, കമ്മലുകള്‍, പെന്‍ഡന്റുകള്‍ എന്നിവയാണ് ഈ നിരയിലുള്ളത്. എണ്ണായിരം രൂപ മുതലാണ് വില.

ബ്രാന്‍ഡ് അംബാസിഡറായ അമിതാഭ് ബച്ചനെ നായകനാക്കി വിപുലമായ പരസ്യ പ്രചാരണത്തിനു കല്യാണ്‍ തുടക്കമിടുകയാണ്. ഡയമണ്ട് ആഭരണങ്ങള്‍ അണിയാന്‍ താത്പര്യമുള്ള വനിതകളെ ലക്ഷ്യമിട്ടാണ് ഈ പ്രചാരണം. ഇന്റര്‍നാഷണല്‍ ജെമ്മോളജിക്കല്‍ ഇന്‍സ്റിറ്റ്യൂട്ട് (ഐജിഐ) സര്‍ട്ടിഫൈ ചെയ്ത ഗുണമേന്മയുള്ള ഡയമണ്ടുകളാണ് കല്യാണ്‍ ജ്വല്ലേഴ്സ് ഉപയോക്താക്കള്‍ക്കായി ഒരുക്കുന്നത്. 90 ശതമാനം കാഷ് ബായ്്ക്ക്, 100 ശതമാനം ബൈ-ബായ്ക്ക് സൌകര്യവും ഈ നിര ആഭരണങ്ങള്‍ക്കുണ്ട്.


ഡയമണ്ട് പതിച്ച മോതിരങ്ങള്‍ക്ക് 8000- 30,000 രൂപയും ഡയമണ്ട് പെന്‍ഡന്റുകള്‍ക്ക് 9600- 16,000 രൂപയും ഡയമണ്ട് കമ്മലുകള്‍ക്കു 18200- 20500 രൂപയുമാണ് വിലയെന്നു കല്യാണ്‍ ജ്വല്ലേഴ്സ് മാര്‍ക്കറ്റിംഗ് ആന്‍ഡ് ഹ്യൂമന്‍ റിസോഴ്സസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ രമേഷ് കല്യാണരാമന്‍ പറഞ്ഞു. കലര്‍പ്പില്ലാത്ത ആഭരണങ്ങളില്‍ കൃത്രിമ കല്ലുകളും പ്രാകൃതമായ ശൈലികളും ഒഴിവാക്കിയാണ് ഡയമണ്ട് ആഭരണങ്ങള്‍ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.