ലങ്കൻ തമിഴർക്കായി ഇന്ത്യ നിർമിച്ച ഭവനങ്ങൾ കൈമാറി
ലങ്കൻ തമിഴർക്കായി ഇന്ത്യ നിർമിച്ച ഭവനങ്ങൾ കൈമാറി
Monday, August 13, 2018 12:51 AM IST
കൊ​​​ളം​​​ബോ: ശ്രീ​​​ല​​​ങ്ക​​​യി​​​ലെ ത​​​മി​​​ഴ് വം​​​ശ​​​ജ​​​ർ​​​ക്കാ​​​യി ​​​ഇ​​​ന്ത്യ ന​​​ട​​​പ്പാ​​​ക്കു​​​ന്ന ഭ​​​വ​​​ന​​​പ​​​ദ്ധ​​​തി​​​യി​​​ലെ ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ന്‍റെ താ​​​ക്കോ​​​ൽ​​​ദാ​​​നം ഇ​​​ന്ന​​​ലെ ന​​​ട​​​ന്നു. കൊ​​​ളം​​​ബോ​​​യി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മോ​​​ദി വീ​​​ഡി​​​യോ കോ​​​ൺ​​​ഫ​​​റ​​​ൻ​​​സി​​​ലൂ​​​ടെ പ​​​ങ്കെ​​​ടു​​​ത്തു. ല​​​ങ്ക​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി റ​​​നി​​​ൽ വി​​​ക്ര​​​മ​​​സിം​​​ഗെ, ഇ​​​ന്ത്യ​​​ൻ ഹൈ​​​ക്ക​​​മ്മീ​​​ഷ​​​ണ​​​ർ ത​​​ര​​​ൺ​​​ജീ​​​ത് സിം​​​ഗ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.


404 വീ​​​ടു​​​ക​​​ളാ​​​ണ് ഇ​​​ന്ന​​​ലെ കൈ​​​മാ​​​റി​​​യ​​​ത്. 3500 ല​​​ക്ഷം ഡോ​​​ള​​​ർ മു​​​ട​​​ങ്ങി 60,000 ഭ​​​വ​​​ന​​​ങ്ങ​​​ളാ​​​ണ് ഇ​​​ന്ത്യ നി​​​ർ​​​മി​​​ച്ചു ന​​​ല്കു​​​ന്ന​​​ത്. 47,000 ഭ​​​വ​​​ന​​​ങ്ങ​​​ളു​​​ടെ നി​​​ർ​​​മാ​​​ണം പൂ​​​ർ​​​ത്തി​​​യാ​​​യി. അ​​​യ​​​ൽ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ ല​​​ങ്ക​​​യ്ക്ക് പ്ര​​​ത്യേ​​​ക സ്ഥാ​​​ന​​​മാ​​​ണ് ഇ​​ന്ത്യ ന​​​ല്കി​​​യി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് മോ​​​ദി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.