കുട്ടികളെ ലക്ഷ്യമിട്ടുള്ള മിസൈൽ ആക്രമണം : അന്വേഷണം വേണമെന്നു യുഎൻ
കുട്ടികളെ ലക്ഷ്യമിട്ടുള്ള മിസൈൽ ആക്രമണം : അന്വേഷണം വേണമെന്നു യുഎൻ
Saturday, August 11, 2018 12:37 AM IST
യു​​ണൈ​​റ്റ​​ഡ് നേ​​ഷ​​ൻ​​സ്: വ​​ട​​ക്ക​​ൻ യെ​​മ​​നി​​ലെ സാ​​ദാ പ്ര​​വി​​ശ്യ​​യി​​ൽ 50 കു​​ട്ടി​​ക​​ളു​​ടെ മ​​ര​​ണ​​ത്തി​​നി​​ട​​യാ​​ക്കി​​യ മി​​സൈ​​ൽ ആ​​ക്ര​​മ​​ണ​​ത്തെ​​ക്കു​​റി​​ച്ച് സ്വ​​ത​​ന്ത്ര ഏ​​ജ​​ൻ​​സി അ​​ന്വേ​​ഷി​​ക്ക​​ണ​​മെ​​ന്ന് യു​​എ​​ൻ സെ​​ക്ര​​ട്ട​​റി ജ​​ന​​റ​​ൽ അ​​ന്‍റോ​​ണി​​യോ ഗു​​ട്ടെ​​റ​​സ് നി​​ർ​​ദേ​​ശി​​ച്ചു. സ​​മ്മ​​ർ​​ക്യാ​​ന്പി​​ൽ നി​​ന്നു മ​​ട​​ങ്ങി​​യ കു​​ട്ടി​​ക​​ൾ സ​​ഞ്ച​​രി​​ച്ച ബ​​സ് സൗ​​ദി​​സ​​ഖ്യം ന​​ട​​ത്തി​​യ വ്യോ​​മാ​​ക്ര​​മ​​ണ​​ത്തി​​ൽ ത​​ക​​ർ​​ന്നു. ഹൗ​​തി ഷി​​യാ വി​​മ​​ത​​രു​​ടെ ശ​​ക്തി​​കേ​​ന്ദ്ര​​മാ​​യ ദ​​ഹ്യാ​​ൻ പ​​ട്ട​​ണ​​ത്തി​​ലെ മാ​​ർ​​ക്ക​​റ്റി​​ൽ വ​​ച്ചാ​​ണു യു​​ദ്ധ​​വി​​മാ​​ന​​ത്തി​​ൽ​​നി​​ന്നു​​ള്ള മി​​സൈ​​ൽ ബ​​സി​​ൽ പ​​തി​​ച്ച​​ത്.

ബ​​സി​​ലു​​ള്ള​​വ​​ർ​​ക്കു പു​​റ​​മേ നി​​ല​​ത്തു​​ണ്ടാ​​യി​​രു​​ന്ന​​വ​​രും മ​​രി​​ച്ചു. 77 പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. മ​​രി​​ച്ച കു​​ട്ടി​​ക​​ളി​​ൽ ചി​​ല​​ർ പ​​ത്തു​​വ​​യ​​സി​​നും പ​​തി​​മൂ​​ന്നു​​വ​​യ​​സി​​നും മ​​ധ്യേ പ്രാ​​യ​​മു​​ള്ള​​വ​​രാ​​ണ്. സി​​വി​​ലി​​യ​​ന്മാ​​രു​​ടെ ജീ​​വ​​ഹാ​​നി ഒ​​ഴി​​വാ​​ക്കാ​​ൻ ബ​​ന്ധ​​പ്പെ​​ട്ട എ​​ല്ലാ​​വ​​രും ശ്ര​​ദ്ധി​​ക്ക​​ണ​​മെ​​ന്ന് സെ​​ക്ര​​ട്ട​​റി ജ​​ന​​റ​​ൽ പ​​റ​​ഞ്ഞു. കു​​ട്ടി​​ക​​ൾ സ​​ഞ്ച​​രി​​ച്ച ബ​​സി​​നെ ല​​ക്ഷ്യ​​മി​​ട്ടു ന​​ട​​ത്തി​​യ മി​​സൈ​​ൽ ആ​​ക്ര​​മ​​ണ​​ത്തെ യു​​ണി​​സെ​​ഫ് മേ​​ധാ​​വി ഹെ​​ന്‍റി​​യ​​റ്റാ​​യും അ​​പ​​ല​​പി​​ച്ചു.


കു​​ട്ടി​​ക​​ളെ ആ​​ക്ര​​മി​​ച്ച​​തി​​നു യാ​​തൊ​​രു ന്യാ​​യീ​​ക​​ര​​ണ​​വു​​മി​​ല്ലെ​​ന്ന് യു​​ണി​​സെ​​ഫ് യെ​​മ​​ൻ പ്ര​​തി​​നി​​ധി മെ​​രി​​റ്റ​​ൽ റെ​​ലാ​​യും പ​​റ​​ഞ്ഞു. സൗ​​ദി​​യു​​ടെ പി​​ന്തു​​ണ​​യു​​ള്ള യെ​​മ​​നി​​ലെ ഹാ​​ദി സ​​ർ​​ക്കാ​​രും ഇ​​റാ​​ന്‍റെ പി​​ന്തു​​ണ​​യു​​ള്ള ഹൗ​​തി​​ഷി​​യാ വി​​മ​​ത​​രും ത​​മ്മി​​ലു​​ള്ള പോ​​രാ​​ട്ടം2015​​ൽ മൂ​​ർ​​ച്ഛി​​ച്ച​​ശേ​​ഷം ഇ​​തു​​വ​​രെ 2400 കു​​ട്ടി​​ക​​ൾ ആ​​ക്ര​​മ​​ണ​​ങ്ങ​​ളി​​ൽ കൊ​​ല്ല​​പ്പെ​​ട്ടി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.