യുഎസിൽ പരിശീലനവിമാനങ്ങൾ കൂട്ടിമുട്ടി ഇന്ത്യക്കാരി മരിച്ചു
യുഎസിൽ പരിശീലനവിമാനങ്ങൾ കൂട്ടിമുട്ടി ഇന്ത്യക്കാരി മരിച്ചു
Wednesday, July 18, 2018 11:15 PM IST
വാ​​ഷിം​​ഗ്ട​​ൺ​​ ഡി​​സി: യു​​എ​​സി​​ലെ ഫ്ളോ​​റി​​ഡ‍യി​​ൽ പ​​രി​​ശീ​​ല​​ന​​പ്പ​​റ​​ക്ക​​ലി​​നി​​ടെ ര​​ണ്ടു ചെ​​റു​​വി​​മാ​​ന​​ങ്ങ​​ൾ ആ​​കാ​​ശ​​ത്തു കൂ​​ട്ടി​​മു​​ട്ടി ഇ​​ന്ത്യ​​ക്കാ​​രി ഉ​​ൾ​​പ്പെ​​ടെ നാ​​ലു പേ​​ർ മ​​രി​​ച്ചു. മ​​യാ​​മി-​​ഡേ​​ഡ് കൗ​​ണ്ടി​​യി​​ലെ ഫ്ളോ​​റി​​ഡ എ​​വ​​ർ​​ഗ്ലേ​​ഡ്സി​​ൽ ചൊ​​വ്വാ​​ഴ്ച​​യു​​ണ്ടാ​​യ ദു​​ര​​ന്ത​​ത്തേക്കു​​റി​​ച്ച് അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ചു.

ഇ​​ന്ത്യ​​ക്കാ​​രി നി​​ഷാ സെ​​ജ്‌​​വാ​​ൾ(19), ഷോ​​ർ​​ജ് സാ​​ഞ്ച​​സ്(22) റാ​​ൽ​​ഫ് നൈ​​റ്റ്(72) എ​​ന്നി​​വ​​രു​​ടെ മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ തി​​രി​​ച്ച​​റി​​ഞ്ഞെ​​ന്നു പോ​​ലീ​​സ് വ്യ​​ക്ത​​മാ​​ക്കി. ഡീ​​ൻ ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ എ​​ന്ന ഫ്ലൈ​​യിം​​ഗ് ക്ല​​ബ്ബി​​ന്‍റെ പൈ​​പ്പ​​ർ പി​​എ-34 വി​​മാ​​ന​​വും സെ​​സ്നാ 172 വി​​മാ​​ന​​വും ത​​മ്മി​​ലാ​​ണു കൂ​​ട്ടി​​മു​​ട്ടി​​യ​​ത്.​​ ക​​ഴി​​ഞ്ഞ​​ വ​​ർ​​ഷം സെ​​പ്റ്റം​​ബ​​റി​​ലാ​​ണു നി​​ഷ ഇ​​വി​​ടെ പൈ​​ല​​റ്റ് പ​​രി​​ശീ​​ല​​ന​​ത്തി​​നു ചേ​​ർ​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.