മുഷാറഫ് ചെയർമാൻ സ്ഥാനം ഒഴിഞ്ഞു
മുഷാറഫ് ചെയർമാൻ  സ്ഥാനം ഒഴിഞ്ഞു
Saturday, June 23, 2018 12:58 AM IST
ഇ​​​​സ്‌​​​​ലാ​​​​മാ​​​​ബാ​​​​ദ്: ഓ​​​​ൾ പാ​​​​ക്കി​​​​സ്ഥാ​​​​ൻ മു​​​​സ്‌​​​​ലിം ലീ​​​​ഗ്(​​​​എ​​​​പി​​​​എം​​​​എ​​​​ൽ) പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ ചെ​​​​യ​​​​ർ​​​​മാ​​​​ൻ സ്ഥാ​​​​നം മു​​​​ൻ പ​​​​ട്ടാ​​​​ള ഏ​​​​കാ​​​​ധി​​​​പ​​​​തി പ​​​​ർ​​​​വേ​​​​സ് മു​​​​ഷാ​​​​റ​​​​ഫ് ഒ​​​ഴി​​​ഞ്ഞു. ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​യി​​​​രു​​​​ന്ന മു​​​​ഹ​​​​മ്മ​​​​ദ് അം​​​​ജ​​​​ദ് ആ​​​​ണു പു​​​​തി​​​​യ ചെ​​​​യ​​​​ർ​​​​മാ​​​​ൻ. ക്രി​​​​മി​​​​ന​​​​ൽ കേ​​​​സു​​​​ക​​​​ളി​​​​ൽ വി​​​​ചാ​​​​ര​​​​ണ ഒ​​​​ഴി​​​​വാ​​​​ക്കാ​​​​നാ​​​​യി പാ​​​​ക്കി​​​​സ്ഥാ​​​​ൻ വി​​​​ട്ട മു​​​​ഷാ​​​​റ​​​​ഫ് ദു​​​​ബാ​​​​യി​​​​ലാ​​​​ണു​​​​ള്ള​​​​ത്. വി​​​​ദേ​​​​ശ​​​​ത്തി​​​​രു​​​​ന്നു പാ​​​​ർ​​​​ട്ടി​​​​യെ ന​​​​യി​​​​ക്കാ​​​​ൻ പ​​​​റ്റാ​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് നേ​​​​തൃ​​​​മാ​​​​റ്റം.


എ​​​​ന്നി​​​​രു​​​​ന്നാ​​​​ലും അ​​​​ദ്ദേ​​​​ഹം ത​​​​ന്നെ​​​​യാ​​​​യി​​​​രി​​​​ക്കും പാ​​​​ർ​​​​ട്ടി​​​​യി​​​​ലെ അ​​​​ന്തി​​​​മ​​​​വാ​​​​ക്ക്.
ഉ​​​​ട​​​​ൻ ന​​​​ട​​​​ക്കാ​​​​ൻ പോ​​​​കു​​​​ന്ന പൊ​​​​തു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ മ​​​​ത്സ​​​​രി​​​​ക്കാ​​​​ൻ മു​​​​ഷാ​​​​റ​​​​ഫ് പ​​​​ദ്ധ​​​​തി​​​​യി​​​​ട്ടി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ, സു​​​​പ്രീം​​​​കോ​​​​ട​​​​തി അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​രു​​​​ന്ന സ​​​​മ​​​​യ​​​​ത്ത് പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ൽ മ​​​​ട​​​​ങ്ങി​​​​യെ​​​​ത്താ​​​​ൻ അ​​​​ദ്ദേ​​​​ഹം ത​​​​യാ​​​​റാ​​​​കാ​​​​തി​​​​രു​​​​ന്ന​​​​തി​​​​നാ​​​​ൽ അ​​​​നു​​​​മ​​​​തി നി​​​​ഷേ​​​​ധി​​​​ക്ക​​​​പ്പെ​​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.