സദ്ദാമിന്‍റെ ആഡംബരയാനം ഇനി ഹോട്ടൽ
സദ്ദാമിന്‍റെ ആഡംബരയാനം ഇനി ഹോട്ടൽ
Thursday, May 24, 2018 1:05 AM IST
ബ​​​സ്ര: സ​​​ദ്ദാം ഹു​​​സൈ​​​ന്‍റെ ആ​​​ഡം​​​ബ​​​ര​​​യാ​​​നം ഹോ​​​ട്ട​​​ലാ​​​ക്കി മാ​​​റ്റി. പ്ര​​​സി​​​ഡ​​​ൻ​​​ഷ്യ​​​ൽ സ്യൂ​​​ട്ടും ഡൈ​​​നിം​​​ഗ് റൂ​​​മും ഒ​​​ക്കെ​​​യു​​​ള്ള ബ​​​സ്ര ബ്രീ​​​സ് എ​​​ന്ന ക​​​പ്പ​​​ൽ ഇ​​​പ്പോ​​​ൾ ബ​​​സ്ര തു​​​റ​​​മു​​​ഖ​​​ത്തെ ക​​​പ്പി​​​ത്താ​​​ൻ​​​മാ​​​ർ താ​​​മ​​​സ​​​ത്തി​​​നാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ക​​​യാ​​​ണ്.

ക​​​പ്പ​​​ൽ എ​​​ന്തു​​​ചെ​​​യ്യ​​​ണ​​​മെ​​​ന്ന​​​റി​​​യാ​​​തെ ഇ​​​റാ​​​ക്കി അ​​​ധി​​​കൃ​​​ത​​​ർ വി​​​ഷ​​​മി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. മൂ​​​ന്നു കോ​​​ടി ഡോ​​​ള​​​റി​​​ന് വി​​​ൽ​​​ക്കാ​​​ൻ വ​​​ച്ചു​​​വെ​​​ങ്കി​​​ലും ആ​​​രും വാ​​​ങ്ങാ​​​നെ​​​ത്തി​​​യി​​​ല്ല. പി​​​ന്നെ കു​​​റ​​​ച്ചു​​​നാ​​​ൾ ബ​​​സ്ര യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ലെ സ​​​മു​​​ദ്ര​​​ഗ​​​വേ​​​ഷ​​​ക​​​ർ പ​​​ഠ​​​ന​​​യാ​​​ത്ര​​​ക​​​ൾ​​​ക്കാ​​​യി ഉ​​​പ​​​യോ​​​ഗി​​​ച്ചു. അ​​​വ​​​സാ​​​ന​​​മാ​​​ണ് വി​​​ദൂ​​​ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ ക​​​പ്പി​​​ത്താ​​​ന്മാ​​​ർ​​​ക്കു​​​ള്ള ഹോ​​​ട്ട​​​ലാ​​​ക്കി മാ​​​റ്റി​​​യ​​​ത്.


ആ​​​ഡം​​​ബ​​​ര​​​ങ്ങ​​​ളെ​​​ല്ലാം കു​​​ത്തി​​​നി​​​റ​​​ച്ച ക​​​പ്പ​​​ലി​​​ൽ സ​​ദ്ദാം ഒ​​​രു​​​ദി​​​വ​​​സം പോ​​​ലും ക​​​ഴി​​​ഞ്ഞി​​​ട്ടി​​​ല്ല. 270 അ​​​ടി​​​യാ​​​ണ് നീ​​​ളം. 17 ഗ​​​സ്റ്റ് റൂ​​​മു​​​ക​​​ളും ജോ​​​ലി​​​ക്കാ​​​ർ​​​ക്കാ​​​യി 18 കാ​​​ബി​​​നു​​​ക​​​ളും ക്ലി​​​നി​​​ക്കും ക​​​പ്പ​​​ലി​​​ലു​​​ണ്ട്.
ഇ​​​റാ​​​ക്ക് കു​​​വൈ​​​ത്തി​​​നെ ആ​​​ക്ര​​​മി​​​ച്ച 1990 മു​​​ത​​​ൽ ക​​​പ്പ​​​ൽ അ​​​പ്ര​​​ത്യ​​​ക്ഷ​​​മാ​​​യി​​​രു​​​ന്നു. പി​​​ന്നീ​​​ട് ഫ്രാ​​​ൻ​​​സി​​​ലെ നീ​​​സി​​​ൽ ക​​​ണ്ടെ​​​ത്തി. 2010ൽ ​​​ഇ​​​റാ​​​ക്കി സ​​​ർ​​​ക്കാ​​​രി​​​നു തി​​​രി​​​ച്ചു​​​കി​​​ട്ടി.അ​​​മേ​​​രി​​​ക്ക​​​ൻ അ​​​ധി​​​നി​​​വേ​​​ശ​​​ത്തി​​​ൽ 2003ൽ ​​​സ്ഥാ​​​ന​​​ഭ്ര​​​ഷ്ട​​​നാ​​​യ സ​​​ദ്ദാം ഹു​​​സൈ​​​ൻ മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തി​​​ക​​​ന​​​കം തൂ​​​ക്കി​​​ലേ​​​റ്റ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.