ജോർജ് ബുഷ് ആശുപത്രിയിൽ
ജോർജ് ബുഷ് ആശുപത്രിയിൽ
Wednesday, April 25, 2018 12:45 AM IST
ഹൂ​​​​സ്റ്റ​​​​ൺ: മു​​​​ൻ യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ​​​​ർ​​​​ജ് ബു​​​​ഷ് സീ​​​​നി​​​​യ​​​​റി​​​​നെ ര​​​​ക്ത​​​​ത്തി​​​​ൽ അ​​​​ണു​​​​ബാ​​​​ധ​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചു. ഹൂ​​​​സ്റ്റ​​​​ണി​​​​ലെ മെ​​​​ത്ത​​​​ഡി​​​​സ്റ്റ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ തീ​​​വ്രപ​​​രി​​​ച​​​ണ വി​​​ഭാ​​​ഗ​​​ത്തി​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ക്ക​​​​പ്പെ​​​​ട്ട തൊ​​​​ണ്ണൂ​​​​റ്റി​​​​മൂ​​​​ന്നു​​​​കാ​​​​ര​​​​നാ​​​​യ ബു​​​​ഷ് ചി​​​​കി​​​​ത്സ​​​​യോ​​ടു പ്ര​​​​തി​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​താ​​​​യി കു​​​​ടും​​​​ബം അ​​​​റി​​​​യി​​​​ച്ചു.

ബു​​​​ഷി​​​​ന്‍റെ ഭാ​​​​ര്യ ബാ​​​​ർ​​​​ബ​​​​റ ക​​​​ഴി​​​​ഞ്ഞ ചൊ​​​​വ്വാ​​​​ഴ്ച​​​​യാ​​​​ണ് അ​​​​ന്ത​​​​രി​​​​ച്ച​​​​ത്. ശ​​​​നി​​​​യാ​​​​ഴ്ച സം​​​​സ്കാ​​​​രം ന​​​​ട​​​​ന്ന​​​​തി​​​​ന്‍റെ പി​​​​റ്റേ​​​​ന്നാ​​ണു ബു​​​​ഷി​​​​ന്‍റെ ആ​​​​രോ​​​​ഗ്യ​​​​നി​​​​ല ത​​​​ക​​​​രാ​​​​റി​​​​ലാ​​​​യ​​​​ത്.വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളാ​​​​യി ബു​​​​ഷ് പാ​​​​ർ​​​​ക്കി​​​​ൻ​​​​സ​​​​ൺ​​​​സ് രോ​​​​ഗ​​​​ത്തി​​​​ന്‍റെ പി​​​​ടി​​​​യി​​​​ലാ​​​​ണ്. വീ​​​​ൽ​​​​ച്ചെ​​​​യ​​​​റി​​​​ലാ​​​​ണു സ​​​​ഞ്ചാ​​​​രം. അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ പ്രാ​​​​യ​​​​ാധിക്യ വും അ​​​​ണു​​​​ബാ​​​​ധ​​​​യും കാ​​​​ര്യ​​​​ങ്ങ​​​​ൾ ഗു​​​​രു​​​​ത​​​​ര​​​​മാ​​​​ക്കു​​​​ന്ന​​​​താ​​​​യി സൂ​​​​ച​​​​ന​​​​യു​​​​ണ്ട്. യു​​​​എ​​​​സി​​​​ലെ 41ാം പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യി​​​​രു​​​​ന്നു ബു​​​​ഷ്. കോ​​​​ൺ​​​​ഗ്ര​​​​സ് അം​​​​ഗം, സി​​​​ഐ​​​​എ ഡ​​​​യ​​​​റ​​​​ക്ട​​​​ർ, റോ​​​​ണാ​​​​ൾ​​​​ഡ് റെയ്ഗ​​​​ന്‍റെ വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് എന്നീ പ​​​​ദ​​​​വി​​​​ക​​​​ളി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചി​​​​ട്ടു​​​​ണ്ട്. മ​​​​ക​​​​ൻ ജോ​​​​ർ​​​​ജ് ഡ​​​​ബ്ല്യു. ബു​​​​ഷും യുഎസ് പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.