അഴിമതിക്കേസിൽ ഷരീഫിനും പുത്രിക്കും എതിരേ കുറ്റം ചുമത്തി
അഴിമതിക്കേസിൽ ഷരീഫിനും പുത്രിക്കും എതിരേ കുറ്റം ചുമത്തി
Thursday, October 19, 2017 11:21 AM IST
ഇ​​സ്‌​​ലാ​​മാ​​ബാ​​ദ്: മു​​ൻ പാ​​ക് പ്ര​​ധാ​​ന​​മ​​ന്ത്രി ന​​വാ​​സ് ഷ​​രീ​​ഫ്, പു​​ത്രി മ​​റി​​യം ന​​വാ​​സ്, മ​​റി​​യ​​ത്തി​​ന്‍റെ ഭ​​ർ​​ത്താ​​വ് റി​​ട്ട​​യേ​​​​ഡ് ക്യാ​​പ്റ്റ​​ൻ മു​​ഹ​​മ്മ​​ദ് സ​​ഫ്ദ​​ർ എ​​ന്നി​​വ​​ർ​​ക്കെ​​തി​​രേ അ​​ക്കൗ​​ണ്ട​​ബി​​ലി​​റ്റി കോ​​ട​​തി കു​​റ്റം ചു​​മ​​ത്തി. ക​​ണ​​ക്കി​​ൽ​​പ്പെ​​ടു​​ത്താ​​ത്ത പ​​ണം ഉ​​പ​​യോ​​ഗി​​ച്ച് ല​​ണ്ട​​നി​​ൽ ഫ്ലാ​​റ്റു​​ക​​ൾ വാ​​ങ്ങി​​യ​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു​​ള്ള കേ​​സി​​ലാ​​ണ് ഇ​​വ​​ർ​​ക്കെതി​​രേ കു​​റ്റം ചു​​മ​​ത്തി​​യ​​ത്.

ഭാ​​ര്യ​​യു​​ടെ ചി​​കി​​ത്സാ​​ർ​​ഥം ല​​ണ്ട​​നി​​ലാ​​യ​​തി​​നാ​​ൽ ഷ​​രീ​​ഫ് ഇ​​ന്ന​​ലെ കോ​​ട​​തി​​യി​​ൽ എ​​ത്തി​​യി​​ല്ല. പാ​​ന​​മ​​ രേ​​ഖ​​ക​​ളി​​ൽനി​​ന്നാ​​ണ് ഷ​​രീ​​ഫി​​ന് അ​​ന​​ധി​​കൃ​​ത സ്വ​​ത്തു​​ണ്ടെ​​ന്നു തെ​​ളി​​ഞ്ഞ​​ത്. നേ​​ര​​ത്തെ സു​​പ്രീം​​കോ​​ട​​തി അ​​യോ​​ഗ്യ​​നാ​​യി പ്ര​​ഖ്യാ​​പി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്നു പ്ര​​ധാ​​ന​​മ​​ന്ത്രിപ​​ദം രാ​​ജി​​വ​​ച്ച ഷ​​രീ​​ഫ് നി​​യ​​മം ഭേ​​ദ​​ഗ​​തി ചെ​​യ്ത് പി​​എം​​എ​​ൽ-​​എ​​ൻ പാ​​ർ​​ട്ടി മേ​​ധാ​​വി​​യാ​​യി തു​​ട​​രു​​ക​​യാ​​ണ്.

മ​​റി​​യ​​വും സ​​ഫ്ദ​​റും ഇ​​ന്ന​​ലെ ഹി‍യ​​റിം​​ഗി​​നെ​​ത്തി​​യി​​രു​​ന്നു. ത​​ങ്ങ​​ൾ നി​​ര​​പ​​രാ​​ധി​​ക​​ളാ​​ണെ​​ന്ന് ഇ​​രു​​വ​​രും പ​​റ​​ഞ്ഞു. ഷ​​രീ​​ഫി​​ന്‍റെ മു​​ഖ്യ അ​​ഭി​​ഭാ​​ഷ​​ക​​ൻ ഹാ​​രീ​​സും വി​​ദേ​​ശ​​ത്താ​​യ​​തി​​നാ​​ൽ ഇ​​ന്ന​​ലെ ഹാ​​ജ​​രാ​​യി​​ല്ല. ഷ​​രീ​​ഫും അ​​ഭി​​ഭാ​​ഷ​​ക​​നും ഹാ​​ജ​​രാ​​വാ​​ത്ത സ്ഥി​​തി​​ക്കു കു​​റ്റം ചു​​മ​​ത്ത​​രു​​തെ​​ന്ന് പ്ര​​തി​​ഭാ​​ഗം ആ​​വ​​ശ്യ​​പ്പെ​​ട്ടെ​​ങ്കി​​ലും കോ​​ട​​തി ഈ ​​നി​​ർ​​ദേ​​ശം ത​​ള്ളി.


വി​​ചാ​​ര​​ണ അ​​ടു​​ത്തയാ​​ഴ്ച ആ​​രം​​ഭി​​ച്ചേ​​ക്കും. കു​​റ്റം തെ​​ളി​​ഞ്ഞാ​​ൽ ഷ​​രീ​​ഫി​​നു ജ​​യി​​ൽ​​​​ശി​​ക്ഷ ഉ​​റ​​പ്പാ​​ണ്. ഇ​​തു വ​​ൻ രാ​​ഷ്‌ട്രീയ പ്ര​​ത്യാ​​ഘാ​​ത​​ങ്ങ​​ൾ​​ക്കു വ​​ഴി​​വ​​യ്ക്കു​​മെ​​ന്നു തീ​​ർ​​ച്ച​​യാ​​ണ്. ത​​ങ്ങ​​ൾ​​ക്കു നീ​​തി നി​​ഷേ​​ധി​​ക്ക​​പ്പെ​​ട്ടി​​രി​​ക്കു​​ക​​യാ​​ണെ​​ന്നു കോ​​ട​​തി​​യി​​ൽനി​​ന്നു പു​​റ​​ത്തു​​വ​​ന്ന മ​​റി​​യം ന​​വാ​​സ് പ​​റ​​ഞ്ഞു. ല​​ണ്ട​​നി​​ലു​​ള്ള ഷ​​രീ​​ഫ് പ്ര​​തി​​ക​​രി​​ച്ചി​​ട്ടി​​ല്ല.

ഇ​​തി​​നി​​ടെ ഷ​​രീ​​ഫി​​നും പു​​ത്ര​​ന്മാ​​രാ​​യ ഹ​​സ​​ൻ, ഹുസൈ​​ൻ എ​​ന്നി​​വ​​ർ​​ക്കും എ​​തി​​രേ മ​​റ്റു മൂ​​ന്നു കേ​​സു​​ക​​ളി​​ൽ​​ക്കൂ​​ടി കു​​റ്റം ചു​​മ​​ത്താ​​ൻ സാ​​ധ്യ​​ത​​യു​​ണ്ടെ​​ന്നു റി​​പ്പോ​​ർ​​ട്ടു​​ക​​ൾ സൂ​​ചി​​പ്പി​​ക്കു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.