റിയാദിൽ തീപിടിത്തത്തിൽ 10 മരണം
Sunday, October 15, 2017 10:35 AM IST
റിയാദ്: സൗദിയിൽ ഫർണിച്ചർ വർക്ഷോപ്പിലുണ്ടായ തീപിടുത്തത്തിൽ 10 പേർ മരിച്ചു. റിയാദിലെ ബദർ ജില്ലയിലായിരുന്നു അപകടമെന്ന് സൗദി സിവിൽ ഡിഫൻസ് അധികൃതർ ട്വിറ്ററിൽ അറിയിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.