രാജ് ഷായ്ക്ക് ഉന്നത പദവി
Wednesday, September 13, 2017 12:08 PM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​നാ​​​യ രാ​​​ജ് ഷാ​​​യെ(32) പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​ന്‍റെ ഡെ​​​പ്യൂ​​​ട്ടി അ​​​സി​​​സ്റ്റ​​​ന്‍റും പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഡെ​​​പ്യൂ​​​ട്ടി പ്ര​​​സ് സെ​​​ക്ര​​​ട്ട​​​റി​​​യു​​​മാ​​​യി നി​​​യ​​​മി​​​ച്ചു. ഇ​​​ന്ന​​​ലെ വൈ​​​റ്റ്ഹൗ​​​സ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ലാ​​​ണു നി​​​യ​​​മ​​​ന വാ​​​ർ​​​ത്ത അ​​​റി​​​യി​​​ച്ച​​​ത്.


ഗു​​​ജ​​​റാ​​​ത്തി​​​ൽ​​​നി​​​ന്ന് 1980ക​​​ളി​​​ലാ​​​ണു ഷാ​​​യു​​​ടെ മാ​​​താ​​​പി​​​താ​​​ക്ക​​​ൾ അ​​​മേ​​​രി​​​ക്ക​​​യി​​​ൽ കു​​​ടി​​​യേ​​​റി​​​യ​​​ത്. ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ​​​സ് ഡ​​​യ​​​റ​​​ക്ട​​​റാ​​​യി ഹോ​​​പ് ഹി​​​ക്സ്,സ്ട്രാ​​​റ്റ​​​ജി​​​ക് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ​​​സ് സീ​​​നി​​​യ​​​ർ ഉ​​​പ​​​ദേ​​​ഷ്ടാ​​​വാ​​​യി മേ​​​ഴ്സി​​​ഡ​​​സ് സ്ക​​​ലാ​​​പ് എ​​​ന്നി​​​വ​​​രെ​​​യും നി​​​യ​​​മി​​​ച്ചു.