രോഹിംഗ്യ: മ്യാൻമറിനെ പിന്തുണച്ചു ചൈന
രോഹിംഗ്യ: മ്യാൻമറിനെ പിന്തുണച്ചു ചൈന
Tuesday, September 12, 2017 11:58 AM IST
ബെ​​യ്ജിം​​ഗ്: റാ​​ഖൈ​​ൻ സ്റ്റേ​​റ്റി​​ൽ സ​​മാ​​ധാ​​ന​​വും സു​​സ്ഥി​​ര​​ത​​യും പു​​ന​​സ്ഥാ​​പി​​ക്കു​​ന്ന​​തി​​നു മ്യാ​​ൻ​​മ​​ർ ഭ​​ര​​ണ​​കൂ​​ടം എ​​ടു​​ക്കു​​ന്ന ന​​ട​​പ​​ടി​​ക​​ളെ പി​​ന്തു​​ണ​​യ്ക്കു​​ന്ന​​താ​​യി ചൈ​​ന വ്യ​​ക്ത​​മാ​​ക്കി. സൈ​​ന്യ​​ത്തി​​ന്‍റെ​​യും ഭൂ​​രി​​പ​​ക്ഷ ബു​​ദ്ധ​​മ​​താ​​നു​​യാ​​യി​​ക​​ളു​​ടെ​​യും പീ​​ഡ​​നം സ​​ഹി​​ക്ക​​വ​​യ്യാ​​തെ റാ​​ഖൈ​​നി​​ൽ​​നി​​ന്നു ബം​​ഗ്ളാ​​ദേ​​ശി​​ലേ​​ക്കു പ​​ലാ​​യ​​നം ചെ​​യ്ത രോ​​ഹിം​​ഗ്യ മു​​സ്‌​​ലിം​​ക​​ളു​​ടെ എ​​ണ്ണം മൂ​​ന്നു​​ല​​ക്ഷം ക​​വി​​ഞ്ഞു.

രോ​​ഹിം​​ഗ്യ പ്ര​​ശ്നം ര​​ക്ഷാ​​സ​​മി​​തി ച​​ർ​​ച്ച​​യ്ക്കെ​​ടു​​ക്കാ​​നി​​രി​​ക്കേ​​യാ​​ണ് ചൈ​​ന മ്യാ​​ൻ​​മ​​റി​​നെ പി​​ന്തു​​ണ​​ച്ചു രം​​ഗ​​ത്തെ​​ത്തി​​യ​​ത്. റാ​​ഖൈ​​നി​​ൽ ന​​ട​​ക്കു​​ന്ന​​തു വം​​ശീ​​യ ശു​​ദ്ധീ​​ക​​ര​​ണ​​മാ​​ണെ​​ന്ന് യു​​എ​​ൻ മ​​നു​​ഷ്യാ​​വ​​കാ​​ശ മേ​​ധാ​​വി സ​​യി​​ദ് റാ​​ദ് അ​​ൽ ഹൂ​​സൈ​​ൻ പ​​റ​​ഞ്ഞു.


രോ​​ഹിം​​ഗ്യ​​ക​​ൾ നേ​​രി​​ടു​​ന്ന​​തു ക​​ടു​​ത്ത മ​​നു​​ഷ്യാ​​വ​​കാ​​ശ​​ലം​​ഘ​​ന​​മാ​​ണെ​​ന്ന് ബം​​ഗ്ളാ​​ദേ​​ശി​​ലെ ഉ​​ഖി​​യ​​യി​​ലു​​ള്ള അ​​ഭ​​യാ​​ർ​​ഥി ക്യാ​​ന്പു സ​​ന്ദ​​ർ​​ശി​​ച്ച ബം​​ഗ്ളാ പ്ര​​ധാ​​ന​​മ​​ന്ത്രി ഷേ​​ക്ക് ഹ​​സീ​​ന പ​​റ​​ഞ്ഞു. രോ​​ഹിം​​ഗ്യ​​ക​​ളെ മ​​ട​​ക്കി​​വി​​ളി​​ക്കാ​​ൻ മ്യാ​​ൻ​​മ​​ർ ഭ​​ര​​ണ​​കൂ​​ടം ത​​യാ​​റാ​​വ​​ണ​​മെ​​ന്നും ഷേ​​ക്ക് ഹ​​സീ​​ന നി​​ർ​​ദേ​​ശി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.