ടെക്സസിൽ വെടിവയ്പ്; എട്ടു മരണം
ടെക്സസിൽ വെടിവയ്പ്; എട്ടു മരണം
Monday, September 11, 2017 12:09 PM IST
ഡാ​​​ള​​​സ്: അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ടെ​​​ക്സ​​​സ് സം​​​സ്ഥാ​​​ന​​​ത്ത് വീ​​​ട്ടി​​​ലു​​​ണ്ടാ​​​യ വെ​​​ടി​​വ​​​യ്പി​​​ൽ അ​​​ക്ര​​​മി​​​യ​​​ട​​​ക്കം എ​​​ട്ടു​​​പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. ഡാ​​​ള​​​സി​​​നു സ​​​മീ​​​പം പ്ലാ​​​നോ​​​യി​​​ൽ വീ​​​ട്ടി​​​ൽ പാ​​​ർ​​​ട്ടി ന​​​ട​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​യി​​​രു​​​ന്നു വെ​​​ടി​​​വ​​​യ്പെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്.

വി​​​വ​​​രം ല​​​ഭി​​​ച്ച​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ പോലീസ് സ്ഥ​​​ല​​​ത്തെ​​​ത്തി. വീ​​​ടു തു​​​റ​​​ന്ന​​​പ്പോ​​​ൾ കൊ​​​ല​​​പാ​​​ത​​​കി​​​യെ​​​ന്നു ക​​​രു​​​തു​​​ന്ന​​​യാ​​​ളെ ക​​​ണ്ടെ​​​ന്നും ഉടൻ വെ​​​ടി​​​വ​​​ച്ചു​​​കൊ​​​ന്നു​​​വെ​​​ന്നും പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. മ​​​രി​​​ച്ച​​​വ​​​രു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ളോ, കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ന്‍റെ കാ​​​ര​​​ണ​​​മോ വ്യ​​​ക്ത​​​മ​​​ല്ല. മ​​​രി​​​ച്ച എ​​​ല്ലാ​​​വ​​​രും യു​​​വാ​​​ക്ക​​​ളാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.