ഈജിപ്തിൽ പത്തു ഭീകരരെ വധിച്ചു
Sunday, September 10, 2017 9:43 PM IST
ക​​യ്റോ: സെ​​ൻ​​ട്ര​​ൽ ക​​യ്റോ​​യി​​ലെ അ​​ർ​​ഡ് എ​​ല്ലേ​​വാ ഡി​​സ്ട്രി​​ക്ടി​​ൽ ഈ​​ജി​​പ്ഷ്യ​​ൻ സൈ​​ന്യം പ​​ത്തു​​ഭീ​​ക​​ര​​രെ വെ​​ടി​​വ​​ച്ചു​​കൊ​​ന്നു. മു​​ൻ​​കൂ​​ട്ടി വി​​വ​​രം ല​​ഭി​​ച്ച​​ത​​നു​​സ​​രി​​ച്ച് ഭീ​​ക​​ര​​രു​​ടെ താ​​വ​​ള​​ങ്ങ​​ളി​​ൽ സൈ​​ന്യം റെ​​യ്ഡു ന​​ട​​ത്തു​​ക​​യാ​​യി​​രു​​ന്നു. നി​​ര​​വ​​ധി ആ​​യു​​ധ​​ങ്ങ​​ളും പി​​ടി​​ച്ചെ​​ടു​​ത്തി​​ട്ടു​​ണ്ട്.
നി​​രോ​​ധി​​ക്ക​​പ്പെ​​ട്ട മു​​സ്‌​​ലിം ബ്ര​​ദ​​ർ​​ഹു​​ഡി​​ൽ​​പ്പെ​​ട്ട​​വ​​രാ​​ണു കൊ​​ല്ല​​പ്പെ​​ട്ട ഭീ​​ക​​ര​​രെ​​ന്നു ക​​രു​​ത​​പ്പെ​​ടു​​ന്നു. ഇ​​വ​​രു​​ടെ ഒ​​ളി​​ത്താ​​വ​​ള​​ത്തി​​ലെ​​ത്തി​​യ സൈ​​നി​​ക​​ർ​​ക്കു നേ​​രേ വെ​​ടി​​വ​​യ്പു​​ണ്ടാ​​യി. സൈ​​ന്യം തി​​രി​​ച്ചു​​വെ​​ടി​​വ​​ച്ചു. ഏ​​റ്റ​​മു​​ട്ട​​ലി​​ൽ മൂ​​ന്ന് ഓ​​ഫീ​​സ​​ർ​​മാ​​ർ ഉ​​ൾ​​പ്പെ​​ടെ അ​​ഞ്ചു പോ​​ലീ​​സു​​കാ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു.