താലിബാൻ ആക്രമണം: 140 അഫ്ഗാൻ സൈനികർ കൊല്ലപ്പെട്ടു
താലിബാൻ ആക്രമണം: 140 അഫ്ഗാൻ സൈനികർ കൊല്ലപ്പെട്ടു
Saturday, April 22, 2017 11:58 AM IST
കാ​​​ബൂ​​​ൾ: വ​​​ട​​​ക്ക​​​ൻ അ​​​ഫ്ഗാ​​​ൻ ന​​ഗ​​ര​​മാ​​യ മ​​​സാ​​​ർ ഇ ​​​ഷ​​​രീ​​​ഫി​​ലെ സൈ​​നി​​ക​​ത്താ​​വ​​ള​​ത്തി​​ൽ താ​​​ലി​​​ബാ​​​ൻ ഭീ​​​ക​​​ര​​​ർ വെള്ളിയാഴ്ച ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ കു​​​റ​​​ഞ്ഞ​​​ത് 140 അ​​​ഫ്ഗാ​​​ൻ സൈ​​​നി​​​ക​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. നി​​ര​​വ​​ധി പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. അ​​​ടു​​​ത്ത​​​കാ​​​ല​​​ത്ത് അ​​ഫ്ഗാ​​ൻ സൈ​​​നി​​​ക​​​ത്താ​​​വ​​​ള​​​ത്തി​​​ലു​​​ണ്ടാ​​​വു​​ന്ന ഏ​​​റ്റ​​​വും വ​​​ലി​​​യ ആ​​​ക്ര​​​മ​​​ണ​​​മാ​​​ണി​​​ത്.

മ​​​ര​​​ണ​​​സം​​​ഖ്യ ഇ​​​നി​​​യും ഉ​​​യ​​​രാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​ന്നാ​​ണു റി​​പ്പോ​​ർ​​ട്ട്. നാ​​റ്റോ ഉ​​പ​​ദേ​​ഷ്ടാ​​ക്ക​​ൾ ഉ​​ൾ​​പ്പെ​​ടെ നി​​ര​​വ​​ധി വി​​​ദേ​​​ശ സൈ​​​നി​​​ക​​​രും താ​​വ​​ള​​ത്തി​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. വി​​​ദേ​​​ശി​​​ക​​​ൾ​​​ക്ക് ജീ​​​വ​​​ഹാ​​​നി നേ​​​രി​​​ട്ടി​​​ട്ടു​​​ണ്ടോ എ​​​ന്നു വ്യ​​​ക്ത​​​മ​​​ല്ല. ഭീ​​​ക​​​ര​​​ർ​​​ക്ക് താ​​​വ​​​ള​​​ത്തി​​​ലെ ചി​​​ല​​​രു​​ടെ സ​​​ഹാ​​​യം ല​​​ഭി​​​ച്ചു​​വെ​​​ന്ന് സൂ​​ച​​ന​​യു​​ണ്ട്. യ​​​ന്ത്ര​​​ത്തോ​​​ക്കു ഘ​​​ടി​​​പ്പി​​​ച്ച ര​​​ണ്ടു ട്ര​​​ക്കു​​​ക​​​ളി​​​ൽ പ​​​ട്ടാ​​​ള യൂ​​​ണി​​​ഫോ​​​മി​​​ലെ​​​ത്തി​​​യ ഭീ​​​ക​​​ര​​​ർ താ​​​വ​​​ള​​​ത്തി​​​ലെ സൈ​​​നി​​​ക​​​ർ​​​ക്കു നേ​​​രെ തു​​​രു​​​തു​​​രാ നി​​​റ​​​യൊ​​​ഴി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​വി​​​ടെ​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന മോ​​​സ്കി​​​ലും ഭ​​​ക്ഷ​​​ണ​​​ശാ​​​ല​​​യി​​​ലും ഭീ​​​ക​​​ർ ക​​​ട​​​ന്നു ക​​​യ​​​റി ക​​​ണ്ണി​​​ൽ ക​​​ണ്ട​​​വ​​​രെ​​​യെ​​​ല്ലാം വെ​​​ടി​​​വ​​​ച്ചു​​​കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്ന് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ പ​​​രി​​​ക്കേ​​​റ്റ് ചി​​​കി​​​ത്സ​​​യി​​​ൽ ക​​​ഴി​​​യു​​​ന്ന മു​​​ഹ​​​മ്മ​​​ദ് ഹൂ​​​സൈ​​​ൻ എ​​​ന്ന സൈ​​​നി​​​ക ഓ​​​ഫീ​​​സ​​​ർ പ​​​റ​​​ഞ്ഞു. പ​​​ത്തോ​​​ളം ഭീ​​​ക​​​ര​​​രാ​​​ണ് ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​തെ​​​ന്നും സൈ​​​നി​​​ക​​​രും ഭീ​​​ക​​​ര​​​രും ത​​​മ്മി​​​ൽ വെ​​​ടി​​​വ​​​യ്പു ന​​​ട​​​ന്നെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്. എ​​​ല്ലാ ഭീ​​​ക​​​ര​​​രും കൊ​​​ല്ല​​​പ്പെ​​​ട്ടു. ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ഏ​​​റ്റെ​​​ടു​​​ത്ത് താ​​​ലി​​​ബാ​​​ൻ നേ​​​തൃ​​​ത്വം പ്ര​​​സ്താ​​​വ​​​ന പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു.


ബോം​​​ബു​​​ക​​​ളു​​​ടെ അ​​​മ്മ​​​യെ​​​ന്നു വി​​​ശേ​​​ഷി​​​പ്പി​​​ക്ക​​​പ്പെ​​​ടു​​​ന്ന മോ​​​ബ് പ്ര​​​യോ​​​ഗി​​​ച്ച് നൂ​​​റോ​​​ളം ഭീ​​​ക​​​ര​​​രെ അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ൽ അ​​​മേ​​​രി​​​ക്ക വ​​​ക​​​വ​​​രു​​​ത്തി ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്ക​​​ക​​​മാ​​​ണ് മ​​​സാ​​​ർ ഇ ​​​ഷ​​​രീ​​​ഫ് സൈ​​​നി​​​ക​​​ത്താ​​​വ​​​ള​​​ത്തി​​​ൽ താ​​​ലി​​​ബാ​​​ൻ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​തെ​​​ന്ന​​​തു ശ്ര​​​ദ്ധേ​​​യ​​​മാ​​​ണ്. ആ​​​ണ​​​വേ​​​ത​​​ര ബോം​​​ബു​​​ക​​​ളി​​​ൽ ഏ​​​റ്റ​​​വും വ​​​ലു​​​താ​​​ണ് മോ​​​ബ്. ഇ​​​ന്ന​​​ലെ മ​​​സാ​​​ർ ഇ ​​​ഷ​​​രീ​​​ഫ് സ​​ന്ദ​​ർ​​ശി​​ച്ച അ​​​ഫ്ഗാ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഷ്റ​​​ഫ് ഗ​​​നി ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി പ​​​രി​​​ക്കേ​​​റ്റ​​​വ​​​രെ ആ​​​ശ്വ​​​സി​​​പ്പി​​​ച്ചു. ഭീ​​​ക​​​ര​​​രെ സ​​​ധൈ​​​ര്യം നേ​​​രി​​​ട്ട അ​​​ഫ്ഗാ​​​ൻ സൈ​​​നി​​​ക​​​രെ യു​​​എ​​​സ് ക​​​മാ​​​ൻ​​​ഡ​​​ർ ജ​​​ന​​​റ​​​ൽ ജോ​​​ൺ നി​​​ക്കോ​​​ൾ​​​സ​​​ൺ പ്ര​​​ശം​​​സി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.