യുഎഇയിൽ ഇന്ത്യക്കാർക്ക് വീസ ഓൺ അറൈവൽ
Wednesday, March 29, 2017 1:24 PM IST
ദുബായ്: സാധുവായ അമേരിക്കൻ വീസയോ ഗ്രീൻകാർഡോ ഉള്ള ഇന്ത്യക്കാർക്ക് യുഎഇയിൽ വീസ ഓൺ അറൈവൽ സൗകര്യം അനുവദിക്കാൻ യുഎഇ കാബിനറ്റ് തീരുമാനിച്ചു.
14 ദിവസത്തേക്കാണ് ഇപ്രകാരം എൻട്രി വീസ അനുവദിക്കുന്നത്.
നിശ്ചിത ഫീസ് ഒടുക്കി ഒറ്റത്തവണകൂടി കാലാവധി നീട്ടാം.